കേരള സ്റ്റേറ്റ് ടിമ്പർ മർച്ചൻ്റ് കണ്ണൂർ ജില്ലാ സമ്മേളനം 20 ന്
Feb 19, 2025, 15:14 IST


തളിപ്പറമ്പ് : കേരള സ്റ്റേറ്റ് ടിമ്പർ മർച്ചൻ്റ് അസോസിയേഷൻ കണ്ണൂർ ജില്ലാ സമ്മേളനം ഫെബ്രുവരി നാളെ കാഞ്ഞിരങ്ങാട് ഇൻഡോർ പാർക്ക് ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
കണ്ണൂർ ജില്ലയിലെ 22 മേഖലകളിൽ നിന്നുള്ള 400 പ്രതിനിധികൾ പങ്കെടുക്കും. പ്രതിനിധി സമ്മേളനം സജീവ് ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും.
ജില്ലാ പ്രസിഡൻ്റ് വി. റാസിഖ് അധ്യക്ഷനാകും. വി.കെ സുരേഷ് ബാബു മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാന പ്രസിഡൻ്റ് വക്കച്ചൻ പുല്ലാട്ട്, സംസ്ഥാന ജനറൽ സെക്രട്ടറി സി.എസ് നാസർ അടിമാലി എന്നിവർ മുഖ്യാഥിതികളാകും. വാർത്താ സമ്മേളനത്തിൽ വി. റാസിഖ്, കെ.കെ.പി ബാബു, പി.വി സതീഷ് കുമാർ, മഹേഷ് വളക്കൈ, അലിയാർ കുട്ടി എന്നിവർ പങ്കെടുത്തു.
