കേരള സ്‌റ്റേറ്റ്സ് മാൾ ഇൻഡസ്ട്രീസ് അസോ. കണ്ണൂർ ജില്ലാ സമ്മേളനം ഓഗസ്റ്റ് 11 ന് കണ്ണൂരിൽ

Kerala State Small Industries Association Kannur District Conference on August 11 in Kannur.

കണ്ണൂർ: കേരള സ്‌റേറ്റ് സ്മാൾ ഇൻഡസ്ട്രീസ് അസോ. (കെഎസ് എസ് ഐ എ ) കണ്ണൂർ ജില്ലാ സമ്മേളനം ഓഗസ്റ്റ് 11 ന് രാവിലെ 9.30 മണിക്ക് കണ്ണൂർചേമ്പർ ഓഫ് കൊമേഴ്സ് ഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. നാനൂറോളം പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും രാവിലെ 10 ന് കണ്ണൂർ കളക്ടർ പി വിഷ്ണു രാജ് ഉദ്ഘാടനം ചെയ്യും. 

ജില്ലാ പ്രസി. സി. അബ്ദുൾ കരീം അദ്ധ്യക്ഷനാകും കണ്ണൂർ ഡി എഫ് ഒ കെ സജി, വ്യവസായ കേന്ദ്രം ജനറൽ മാനേജർ കെ എസ് അജിമോൻ . സൗമ ഹമീദ്.പി.എം ധനേഷ് , പി കെ ബഷീർ തുടങ്ങിയവർ പങ്കെടുക്കും. സർക്കാർ വ്യവസായ നയം പ്രഖ്യാപിക്കണമെന്ന് ഭാരവാഹികൾ ആവശ്യപ്പെട്ടു . വാർത്താ സമ്മേളനത്തിൽ ജില്ലാ സെക്രട്ടറി ടി പി നാരായണൻ. പ്രസി. സി അബ്ദുൾ കരീം. ജീവരാജ് നമ്പ്യാർ എന്നിവർ പങ്കെടുത്തു.

Tags