അലവൻസ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് കേരള സ്റ്റേറ്റ് ലൈബ്രറിയൻസ് യൂണിയൻ നിയമസഭാ മാർച്ച് നടത്തും

The Kerala State Librarians Union will stage a march to the Legislative Assembly in protest against the denial of allowances.


കണ്ണൂർ: ലൈബ്രറി കൗൺസിലിന് കീഴിലുള്ള ലൈബ്രറികളിലെ ലൈബ്രറിയൻമാർക്ക് നിഷേധിച്ച അലവൻസ് പുനസ്ഥാപിക്കണ മെന്നാവശ്യപ്പെട്ട് കെഎസ് എൽ യു വിന്റെ നേതൃത്വത്തിൽ ഒക്ടോബർ 15 ന് രാവിലെ 10 മണിക്ക് ലൈബ്രറിയൻമാർ നിയമസഭാ മാർച്ച്നടത്തുമെന്ന്പ്രസിഡണ്ട് കെ.ശിവകുമാരി,ജനറൽ സെക്രട്ടറി അഡ്വ.പി.അപ്പുക്കുട്ടൻ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.4120 രൂപ മാത്ര മാണ് ലൈബ്രറിയൻമാർക്ക് ലഭിക്കുന്ന പ്രതിമാസ അലവൻസ്.മുൻ സർക്കാറിൻ്റെ അവസാന ബഡ്‌ജറ്റിൽ 1000 രൂപയുടെ വർധനവ് അനുവദിക്കുകയും അതിന് വേണ്ടി ഫണ്ട് നീക്കിവെക്കുകയും ചെയ്‌തിരുന്നതായി ഇവർ പറയുന്നു.

 വർദ്ദനവ് അനുവദിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും നിവേദനം നൽകിയിരുന്നെങ്കിലും നടപടി യുണ്ടാവാത്ത സാഹചര്യത്തിലാണ് നിയമസഭാമാർച്ച്നടത്താൻതീരുമാനിച്ചതെന്നും മാർച്ച് മുൻ വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി രവിന്ദ്രനാഥ്ഉൽഘാടനംചെയ്യുമെന്നും 
പ്രസിഡണ്ട്അറിയിച്ചു. കണ്ണൂർ പ്രസ് ക്ളബ്ബിൽ നടന്ന വാർത്താ സമ്മേളനത്തിൻ ഇ.അനീഷ് കുമാർ, യു.വി. ശശി,കണ്ണൂർ ജില്ലാസെക്രട്ടറി കെ.രാജൻഎന്നിവരും  പങ്കെടുത്തു.

Tags