കേരള സ്റ്റേറ്റ് എക്സൈസ് പെൻഷനേഴ്സ് അസോസിയേഷൻ സമ്മേളനം 24ന് തളിപ്പറമ്പിൽ

Kerala State Excise Pensioners Association conference to be held in Taliparamba on the 24th

കണ്ണൂർ  : കേരള സ്റ്റേറ്റ് എക്സൈസ് പെൻഷനേഴ്സ് അസോസിയേഷന്റെ 18-ാമത് വാർഷിക സമ്മേളനം വെള്ളിയാഴ്ച തളിപ്പറമ്പിൽ നടക്കും. ഏപ്രിൽ 24 വെള്ളിയാഴ്ച   രാവിലെ 10 മണിക്ക് തളിപ്പറമ്പ് ഡ്രീം പാലസ് മിനി ഓഡിറ്റോറിയത്തിൽ വെച്ചാണ് വാർഷിക സമ്മേളനം നടക്കുന്നത് .

കണ്ണൂർ ,കാസർഗോഡ് ജില്ലയിലെ എക്സൈസ് വകുപ്പിൽ നിന്നും വിരമിച്ച ഉദ്യോഗസ്ഥർ 2005ൽ ആരംഭിച്ച സംഘടനയാണ് ഇത്. വിരമിച്ചവരുടെ മാനസികവും ശാരീരികവുമായ ഉന്നമനത്തിനായി സംഘടന പ്രവർത്തിച്ചുവരുന്നു.

 കുറച്ച് വർഷങ്ങൾക്ക് ശേഷം കാസർഗോഡ് ജില്ലയ്ക്ക് മാത്രമായി ഒരു സംഘടന  രൂപീകരിച്ചിരുന്നു.നൂറോളം അം​ഗങ്ങളുള്ള സംഘടനയ്ക്ക് കീഴിൽ വിവിധ ക്ഷേമ പ്രവർത്തനങ്ങളും നടന്നു വരുന്നു. ഹരിദാസൻ പാലക്കൽ പ്രസിഡന്റായും  വി.വി.ജനാർദ്ദനൻ സെക്രടറിയായുള്ള 22 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിമൃയാണ്  പ്രവർത്തനം മുന്നോട്ട് കൊണ്ട് പോകുന്നത്.തളിപ്പറമ്പിൽ  നടന്ന വാർത്താ സമ്മേളത്തിൽ ഹരിദാസൻ പാലക്കൽ 
ജനാർദ്ദനൻ വി വി ,പിവി മധുസൂദനൻ ,എം ചന്ദ്രൻ എന്നിവർ പങ്കെടുത്തു.
 

Tags