കേരള സീനിയർ സിറ്റിസൺ ഫോറം കണ്ണൂർ ജില്ലാ സമ്മേളനം പേരാവൂരിൽ

Kerala Senior Citizen Forum Kannur District Conference at Peravoor
Kerala Senior Citizen Forum Kannur District Conference at Peravoor

കണ്ണൂർ : കേരള സീനിയർ സിറ്റിസൺ ഫോറം കണ്ണൂർ ജില്ലാ വാർഷിക സമ്മേളനം ജനുവരി മൂന്നിന് പേരാവൂർ തുണ്ടിയിലെ ഉദയ ഓഡിറ്റോറിയത്തി പ്രത്യേകം സജ്ജമാക്കിയ പ്രൊഫ.വി.ഡി ജോസഫ് നഗറിൽ നടക്കുമെന്ന് ജില്ലാ സെക്രട്ടറി സി.കെ. രഘുനാഥൻ നമ്പ്യാർ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

രാവിലെ 10 ന് അഡ്വ. സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഫാദർ മാത്യു തെക്കെ മുറി അനുഗ്രഹ പ്രഭാഷണം നടത്തും. പേരാവൂർ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ. സുധാകരൻ, പേരാവൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി വേണുഗോപാലൻ, ഡി.വൈ.എസ്പി കെ.വി പ്രമോദൻ തുടങ്ങിയവർ പങ്കെടുക്കും. രാവിലെ 11 മണിക്ക് ചേരുന്ന ജില്ലാ കൗൺസിൽ യോഗം സംസ്ഥാന ജനറൽ സെക്രട്ടറി പി. കുമാരൻ ഉദ്ഘാടനം ചെയ്യും.

വയോജനങ്ങൾക്കായുള്ള കൂടുതൽ മെച്ചപ്പെട്ട സംരക്ഷണ-സേവന പദ്ധതികൾ നടപ്പിലാക്കണമെന്ന് ഭാരവാഹികൾ ആവശ്യപ്പെട്ടു. കേന്ദ്ര-സംസ്ഥാന തലങ്ങളിൽ സർക്കാർ പ്രത്യേക വയോജന വകുപ്പ് രൂപീകരിക്കുക.

വാർദ്ധക്യകാല പെൻഷൻ ചുരുങ്ങിയത് അയ്യായിരം രൂപയാക്കുക, റെയിൽവെ യാത്ര ഇളവുകൾ പുന:സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ സമ്മേളനം ചർച്ച ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു. വാർത്താ സമ്മേളനത്തിൽ ജില്ലാ വൈസ് പ്രസിഡൻ്റ് ജോസഫ് കോക്കാട്ട്, മാലൂർ പി. കുഞ്ഞികൃഷ്ണൻ, എ.വി മോഹനൻ, കെ.എം മോഹനൻ എന്നിവരും പങ്കെടുത്തു.

Tags