കേരള റിസോഴ്സ് ടീച്ചേഴ്സ് അസോ. സംസ്ഥാന സമ്മേളനം ഫെബ്രുവരി 22 ന് കണ്ണൂരിൽ തുടങ്ങും


കണ്ണൂർ : കേന്ദ്ര അവഗണനയ്ക്കെതിരെ പോരാടാമെന്ന മുദ്രാവാക്യവുമായികേരള റിസോഴ്സ് ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ഫെബ്രുവരി 22,23 തീയ്യതികളിൽ കണ്ണൂർ ജവഹർ ലൈബ്രറി ഹാളിൽ നടക്കുമെന്ന് സംഘാടക സമിതി ചെയർമാൻ എം. പ്രകാശൻ മാസ്റ്റർ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സമ്മേളനത്തിന് മുന്നോടിയായി 20ന് വൈകുന്നേരം നാല് മണിക്ക് കാൽടെക്സ് കേന്ദ്രീകരിച്ചു പഴയ ബസ് സ്റ്റാൻഡിലേക്ക് വിളംബര ജാഥ നടത്തും.
22ന് കണ്ണൂർ നഗരത്തിൽ അധ്യാപക പ്രകടനം നടത്തും. വൈകിട്ട് നാലു മണിക്ക് സ്റ്റേഡിയം കോർണറിൽ നടക്കുന്ന പൊതുസമ്മേളനം സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും. 23 ന് രാവിലെ ഒൻപതിന് ജവഹർ ലൈബ്രറി ഹാളിൽ പ്രതിനിധി സമ്മേളനം മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്യും. സംസ്ഥാനപ്രസിഡൻ്റ് ആർ. സുനിത അദ്ധ്യക്ഷയാകും. സംസ്ഥാനമാകെയുള്ള 300 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും.സ്പെഷ്യൽ സ്കൂൾ അധ്യാപകരെ കേന്ദ്ര സർക്കാർ ശമ്പള പരിഷ്ക്കരണം നടപ്പിലാകാതെ അവഗണിക്കുകയാണെന്ന് എം. പ്രകാശൻ മാസ്റ്റർ പറഞ്ഞു.വാർത്താ സമ്മേളനത്തിൽ ജനറൽ കൺവീനർ കെ.കെ വിനോദൻ' വൈസ് പ്രസിഡൻ്റ് എൻ. എസ് ധന്യ, ജില്ലാ സെക്രട്ടറി വി.വി. നിഷ ജില്ലാ പ്രസിഡൻ്റ് കെ. പ്രവിന എന്നിവർ പങ്കെടുത്തു.
