കേരള പൊലിസ് പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം15 ന് കണ്ണൂരിൽ തുടങ്ങും


കണ്ണൂർ: കേരള പൊലിസ് പെൻഷനേഴ്സ് അസോ. സംസ്ഥാന സമ്മേളനം ഫെബ്രുവരി 15, 16 തീയ്യതികളിൽ കണ്ണൂർ സാധു കല്യാണമണ്ഡപത്തിൽ നടക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 15 ന് രാവിലെ ഒൻപതു മണിക്ക് സംസ്ഥാന പ്രസിഡൻ്റ് കെ.കെ ജോസ് സമ്മേളന നഗരിയിൽ പതാക ഉയർത്തും. പ്രതിനിധി സമ്മേളനം മന്ത്രി എ.കെ.ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യും.
എം.എൽ.എമാരായ കെ.കെ ശൈലജ, കെ.വി സുമേഷ്, കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണർ പി.നിധിൻ രാജ്, കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ. രത്നകുമാരി തുടങ്ങിയവർ പങ്കെടുക്കും. വൈകിട്ട് അഞ്ചു മണിക്ക് എഴുത്തുകാരൻ സന്തോഷ് ഏച്ചിക്കാനം സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യും.

16 ന് രാവിലെ 10 മണിക്ക് സെമിനാറും ജനപ്രതിനിധി സംഗമവും വനിതാ കമ്മിഷൻ ചെയർപേഴ്സൺ പി. സതീദേവി ഉദ്ഘാടനം ചെയ്യും. ഡോ. വി. ശിവദാസൻ അധ്യക്ഷനായി. വൈകിട്ട് മൂന്ന് മണിക്ക് പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. രാമചന്ദ്രൻ കടന്നപ്പള്ളി, ഡോ. വി. ശിവദാസൻ എം.പി, ടി.ഐ മധുസൂദനൻ എം.എൽ എ , ജി.എച്ച് യതീഷ് ചന്ദ്ര ഐ.പി.എസ് തുടങ്ങിയവർ പങ്കെടുക്കും.
വാർത്താ സമ്മേളനത്തിൽ കെ.പി.പി.എ സംസ്ഥാന സെക്രട്ടറി കെ. രാജൻ, സംഘാടക സമിതി ജനറൽ കൺവീനർ കെ.വി മുഹമ്മദ് അഷ്റഫ്, സംസ്ഥാന ജോയൻ്റ് സെക്രട്ടറി കെ.വി കൃഷ്ണൻ ജില്ലാ ഭാരവാഹികളായ എം. ഗോവിന്ദൻ, ഒ.വി ജനാർദ്ദനൻ എന്നിവർ പങ്കെടുത്തു.