കേരള പത്മശാലിയ സംഘം തളിപ്പറമ്പ് ശാഖയുടെ നേതൃത്വത്തിൽ എൻഡോവ് മെൻ്റ് വിതരണവും അനുമോദനവും വനിത സംഗമവും സംഘടിപ്പിച്ചു

Kerala Padmashaliya Sangham organized an endowment distribution, felicitation ceremony and women's meet under the leadership of Taliparamba branch

തളിപ്പറമ്പ: കേരള പത്മശാലിയ സംഘം തളിപ്പറമ്പ് ശാഖയുടെ നേതൃത്വത്തിൽ  എൻഡോവ് മെൻ്റ് വിതരണവും  അനുമോദനവും വനിത സംഗമവും സംഘടിപ്പിച്ചു. പൂക്കോത്ത് തെരുവിലെ കെ പി എസ് ഹാളിൽ വെച്ച് നടന്ന പരിപാടി വിമുക്തി  മിഷൻ  തളിപ്പറമ്പ് കോ-ഓർഡിനേറ്റരും തളിപ്പറമ്പ് എക്സൈസ് സർക്കിൾ ഓഫീസിലെ   അസി: എക്സൈസ് ഇൻസ്പെക്ടറുമായ വി വി ഷാജി  ഉദ്ഘാടനം ചെയ്തു.

പുതിയ തലമുറ സമൂഹത്തെ തിരുത്തുന്ന ശക്തിയായി മാറണമെന്നും വളരെ ശ്രദ്ധിക്കേണ്ട കാലഘട്ടമാണ് കുട്ടികളുടെ  കൗമാര പ്രായമെന്നും  കൗമര പ്രായത്തിൽ കുട്ടികൾക്ക് സ്നേഹവും സ്വതന്ത്ര്യവും  നല്കകുന്നതോടൊപ്പം  നല്ലതുപോലെ ശ്രദ്ധയും കരുതലും  രക്ഷിതാക്കൾ നല്കണമെന്നും ഷാജി പറഞ്ഞു.

Kerala Padmashaliya Sangham organized an endowment distribution, felicitation ceremony and women's meet under the leadership of Taliparamba branch

 കെ പി എസ് തളിപ്പറമ്പ്  ശാഖാ പ്രസിഡണ്ട്  പി മോഹനചന്ദ്രൻ അധ്യക്ഷനായ ചടങ്ങിൽ കെ പി എസ് തളിപ്പറമ്പ് ശാഖ സെക്രട്ടറി  കെ രമേശൻ സ്വാഗതം പറഞ്ഞു. കെ പി വി എസ് സംസ്ഥാന പ്രസിഡണ്ട് ഗീത കൊമ്മേരി, റെയിൽവേ സേവന പുരസ്ക്കാം ജേതാവ് പി സുരേഷ് എന്നിവർ  വിശിഷ്ടാതിഥികളായിരുന്നു. തളിപ്പറമ്പ് നഗരസഭ കൗൺസിലർ കെ രൂപേഷ്, പൂക്കോത്ത് കൊട്ടാരം ദേവസ്വം പ്രസിഡണ്ട് എം ബാലകൃഷ്ണൻ, കെ പി എസ് താലൂക്ക് സെക്രട്ടറി കെ രഞ്ജിത്ത്, കെ പി വി എസ് സംസ്ഥാന 
ജോ: സെക്രട്ടറി  ശ്യാമള ശശിധരൻ, താലൂക്ക് പ്രസിഡണ്ട് എം തങ്കമണി, യുവജന വിഭാഗം തളിപ്പറമ്പ് ശാഖ പ്രസിഡണ്ട് പി സുജേഷ് എന്നിവർ സംസാരിച്ചു. കെ പി എസ് തളിപ്പറമ്പ് ശാഖ വൈസ് പ്രസിഡണ്ട് എം ജനാർദ്ദനൻ നന്ദിയും പറഞ്ഞു. 

Tags