കേരള മുസ്‌ലിം ജമാഅത്ത് കേരളയാത്രക്ക് കണ്ണൂരിൽ ഉജ്ജ്വല സ്വീകരണം നൽകി:സമുദായ നേതാക്കൾ വർഗീയത പറയരുതെന്ന് കാന്തപുരം

Kerala Muslim Jamaat gives a warm welcome to Kerala Yatra in Kannur: Kanthapuram asks community leaders not to speak communally

കണ്ണൂർ: സമുദായ നേതാക്കൾ വർഗീയത പറയരുതെന്ന് കാന്തപുരം എ. പി. അബൂബക്കർ മുസ്‌ലിയാർ. കേരള മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച കേരളാ യാത്രക്ക് കണ്ണൂർ കളക്ട്രേറ്റ് മൈതാനിയിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നമ്മുടെ നാടിൻ്റെ  സാമൂഹികാന്തരീക്ഷത്തെ അത് അപകടപ്പെടുത്തും. ജനാധിപത്യത്തിലും സൗഹൃദത്തിലും വിശ്വസിക്കുന്നവരാണ് കേരള ജനത. മത സൗഹാർദ്ദം ഇല്ലാതാക്കി  മനുഷ്യരെ അകറ്റാനുള്ള ശ്രമം കേരളം തള്ളിക്കളയണം. ഇത് ജനാധിപത്യ സമൂഹത്തിനു ഒരു നിലക്കും അംഗീകരിക്കാനാവില്ല.

tRootC1469263">

നാം മനുഷ്യരാവണം.മനുഷ്യനാവുന്നതിന് വലിയ അർത്ഥങ്ങൾ ഉണ്ട്‌.ചേർന്ന് നിൽക്കാനും ചേർത്തി നിർത്താനും നമുക്കാവണം.വളരെ സൂക്ഷിച്ചു വേണം വാക്കുകൾ ഉപയോഗിക്കേണ്ടത്.സമൂഹത്തിൽ വലിയ സ്ഥാനവും ബഹുമാനവും ഉള്ളവർ വാക്കിലും പ്രയോഗങ്ങളിലും കരുതലുള്ളവരാവണം.നമ്മുടെ ഒരു പ്രയോഗം കൊണ്ട് സമൂഹത്തിൽ ചിദ്രത ഉണ്ടാവാനിട വരരുത്. ഭൗതികവും ആത്മീയവുമായ വളർച്ചയിലൂടെയാണ് മനുഷ്യൻ സമൂഹത്തിൽ ഉന്നതനാകുന്നത്. കാന്തപുരം പറഞ്ഞു.കേരളയാത്ര രണ്ടാം ദിവസം കണ്ണൂരിലേക്ക് ജില്ലാ അതിർത്തിയായ പയ്യന്നൂരിൽ ജില്ലാ സുന്നീ നേതാക്കൾ സ്വീകരിച്ചു. സെൻ്റിനറി ഗാർഡ് പരേഡും നടന്നു.

ചിത്താരി കെ.പി.ഹംസ മുസ്‌ലിയാർ നഗരിയിൽ നടന്ന സ്വീകരണത്തിന് വൈകുന്നേരത്തോടെ ആയിരങ്ങൾ ഒഴുകിയെത്തി. കണ്ണൂർ പ്രഭാത് ജംഗ്ഷനിൽ നിന്ന് കേരള യാത്രയെ സ്വീകരണ നഗരിയായ കലക്ട്രേറ്റ് മൈതാനത്തിലേക്ക് ജില്ലാ നേതാക്കളുടെ നേതൃത്വത്തിൽ സ്വീകരിച്ചാനയിച്ചു. 313 സെൻ്റിനറി ഗാർഡുമാർ റാലിയിൽ അണി നിരന്നു സമ്മേളനം സയ്യിദ് അലി ബാഫഖി തങ്ങളുടെ പ്രാർത്ഥനനയോടെ ആരംഭിച്ചു. കെ പി അബൂബക്കർ മുസ്‌ലിയാർ പട്ടുവം അധ്യക്ഷത വഹിച്ചു. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഉപനായകരായ സയ്യിദ് ഇബ്രാഹിമുൽ ഖലീൽ അൽ ബുഖാരി, പേരോട് അബ്ദുറഹ്‌മാൻ സഖാഫി  പ്രസംഗിച്ചു. മുഹമ്മദലി സഖാഫി വള്ളിയാട്  എം. മുഹമ്മദ് സ്വാദിഖ് പ്രമേയ പ്രഭാഷണം നടത്തി. 

 കെ സുധാകരൻ എം പി, കെ വി സുമേഷ് എം എൽ എ ,ഡെപ്യൂട്ടി മേയർ കെ പി താഹിർ, കെ കെ രാഗേഷ്, അബ്ദുൽ കരീം ചെലേരി, കാസിം ഇരിക്കൂർ സംബന്ധിച്ചു. ഹാമിദലി മാസ്റ്റർ സ്വാഗതവും ഹനീഫ് പാനൂർ നന്ദിയും പറഞ്ഞു.ജനുവരി 3 നാദാപുരം, നാല് കോഴിക്കോട് മുതലക്കുളം, 5 കൽപ്പറ്റ, ആറ് ഗൂഡല്ലൂർ, ഏഴിന് അരീക്കോട്, 8 തിരൂർ, 9 ഒറ്റപ്പാലം, 10 ചാവക്കാട്, 11 എറണാകുളം മറൈൻ ഡ്രൈവ്, 12 തൊടുപുഴ, 13 കോട്ടയം, 14ന് രാവിലെ 10 മണിക്ക് പത്തനംതിട്ട, അഞ്ചുമണി കായംകുളം, 15 ന് കൊല്ലം എന്നിവിടങ്ങളിൽ സ്വീകരണം നൽകും. 16ന് വൈകുന്നേരം 5 മണിക്ക് പുത്തരിക്കണ്ടം മൈതാനിയിലാണ് സമാപനം.

Tags