കേരള മാപ്പിള കലാശാല'പീർ കോ പ്യാർ' പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു
കണ്ണൂർ : പ്രശസ്‌ത മാപ്പിളപ്പാട്ട് ഗായകൻ പീർ മുഹമ്മദിൻ്റെ പേരിലുള്ള കേരള മാപ്പിള കലാശാലയുടെ ഈ വർഷത്തെ പുരസ്‌കാരങ്ങൾ കണ്ണൂരിൽപ്രഖ്യാപിച്ചു. ലൈഫ് ടൈം അച്ചീവ്മെൻ്റ് പുരസ്‌കാരങ്ങൾക്ക് നൗഷാദ് ബാബു കൊല്ലം, ഫാരിഷ ഖാൻ ആലുവ എന്നിവർ അർഹരായി. മണ്ണൂർ പ്രകാശ് (ഗായകൻ) മുക്കം സാജിത (ഗായിക) ഉസ്‌മാൻ പി. വടക്കുമ്പാട് (രചന, ഗവേഷണം) റസാഖ് കരിവള്ളൂർ (സംഗീതം) പ്രൊഫ: മുഹമ്മദ് അഹമ്മദ് (ഗ്രന്ഥ രചന) സീന കാസർഗോഡ് (മുട്ടിപ്പാട്ട്) ജാബിർ പാലത്തുങ്കര (മാപ്പിളപ്പാട്ട് പരിശീലനം) മുഖ്‌താർ മുഹിബ്ബ് നൂർ (സോഷ്യൽ സ്‌റ്റാർ) എന്നിവരാണ് മറ്റു പുരസ്‌കാര ജേതാക്കൾ.
tRootC1469263">ഫലകവും പൊന്നാടയും പ്രശസ്‌തി പത്രവും അടങ്ങുന്നതാണ് അവാർഡ്. ജൂലൈ അവസാന വാരം കോഴിക്കോട് വെച്ച് നടക്കുന്ന ചടങ്ങിൽ പുരസ്‌കാരങ്ങൾകൈമാറും. ചടങ്ങിൽ പീർ മുഹമ്മദിൻ്റെ ജീവിതം അനാവരണം. ചെയ്യുന്ന ഓർമ്മ പുസ്‌തകം - 'പീർ കോ പ്യാർ' പ്രകാശനം ചെയ്യും. വാർത്താ സമ്മേളനത്തിൽ ചെയർമാൻ അഹ്‌മദ് പി സിറാജ്,അക്കാദമിക് ഡയറക്ടർസിവിഎകുട്ടിചെറുവാടി,ക്രിയേറ്റീവ് ഹെഡ് കെ. പി. കെ വെങ്ങര,ചീഫ് കോർഡിനേറ്റർ കണ്ണൂർ ഷാഫി,നിസാം പീർ മുഹമ്മദ് (പീർ മുഹമ്മദിന്റെ മകൻ) എന്നിവർപങ്കെടുത്തു.
.jpg)


