കേരള പത്രപ്രവര്‍ത്തക യൂനിയന്‍ ജില്ലാ കമ്മറ്റി കണ്ണൂര്‍ പ്രസ്സ് ക്ലബ്ബില്‍ ഓണാഘോഷം സംഘടിപ്പിച്ചു
Sep 11, 2024, 18:56 IST
കണ്ണൂര്‍ : കേരള പത്രപ്രവര്‍ത്തക യൂനിയന്‍ ജില്ലാ കമ്മറ്റി കണ്ണൂര്‍ പ്രസ്സ് ക്ലബ്ബില്‍ ഓണാഘോഷം സംഘടിപ്പിച്ചു. പ്രസ്സ് ക്ലബ്ബ് പ്രസിഡന്റ് സി. സുനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കലക്റ്റര്‍ അരുണ്‍ കെ. വിജയന്‍ ഐഎഎസ് ഉദ്ഘാടനം ചെയ്തു.
കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ മുസ്ലീഹ് മഠത്തില്‍, കണ്ണൂര്‍ കോര്‍പറേഷന്‍ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ സുരേഷ് ബാബു എളയാവൂര്‍, മുന്നോക്കക്ഷേമ കോര്‍പറേഷന്‍ ഡയരക്റ്റര്‍ കെ.സി. സോമന്‍ നമ്പ്യാര്‍, പിആര്‍ഡി ഡപ്യൂട്ടി ഡയരക്റ്റര്‍ ഇ.കെ. പത്മനാഭന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി.വി. വിനീഷ്, ഓഡിറ്റര്‍മാരായ പി.ജെ. ജേക്കബ്, ഇമ്മാനുവല്‍ എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി കബീര്‍ കണ്ണാടിപ്പറമ്പ് സ്വാഗതവും ട്രഷറര്‍ കെ. സതീശന്‍ നന്ദിയും പറഞ്ഞു.