ക്രഷർ ഉൽപ്പന്നങ്ങളുടെ വില വർദ്ധനവ് തടയാൻ സർക്കാർ തയ്യാറാകണം: കേരള ഗവ. കോൺട്രാക്ടേഴ്സ് ഫെഡറേഷൻ കലക്ടറേറ്റ് മാർച്ച് നടത്തും
കണ്ണൂർ : കണ്ണൂർ ജില്ലയിലെ ക്രഷർ ഉൽപന്നങ്ങൾക്ക് അനുദിനം ഭീമമായി വില വർദ്ധിപ്പിക്കുന്നതിനെതിരെ സർക്കാർ ഇടപെടുക, ട്രഷറി നിയന്ത്രണം എടുത്തുകളയുക, കരാറുകാരുടെ മേൽ അടിച്ചേൽപ്പിക്കുന്ന അനാവശ്യ നിയമങ്ങൾ ഇല്ലാതാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് നവംബർ 27 ന് രാവിലെ 11 മണിക്ക് കേരള ഗവ. കോൺട്രാക്ടേഴ്സ് ഫെഡറേഷൻ (കെ.ജി.സി.എഫ്) കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂർ കലക്ടറേറ്റിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തുമെന്ന് കെ.ജി.സി.എഫ് കണ്ണൂർ ജില്ലാ സെക്രട്ടറി എ.വിജയൻ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. സംഘടനയുടെ സംസ്ഥാന വർക്കിങ് പ്രസിഡൻ്റ് പി.വി കൃഷ്ണൻ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യും. നൂറ്റിഅൻപതിലേറെ പേർ പങ്കെടുക്കും.
tRootC1469263">ചെറുകിട ക്വാറികകളുടെ ലൈസൻസ് ഇല്ലാതാക്കിയതിനാൽ ക്രഷർ മേഖല കുത്തകകളുടെ കൈയ്യിലായിരിക്കുകയാണ് നിരവധിയായ സമരങ്ങൾ കഴിഞ്ഞ കാലങ്ങളിൽ നടത്തിയിട്ടും ജില്ലാ കലക്ടർ ഉൾപ്പെടെ നിരവധി ചർച്ചകൾ നടത്തിയിട്ടും വർദ്ധിപ്പിച്ച വില കുറയ്ക്കുവാൻ ക്വാറി ഉടമകൾ തയ്യാറായിട്ടില്ല. 10 രൂപയുടെ വർദ്ധനവാണ് ഈ സാമ്പത്തിക വർഷവും നടപ്പിലാക്കിയിരിക്കുന്നത്. പുഴകളിൽ അടിഞ്ഞുകൂടിയ മണലെടുത്ത് സർക്കാർ വിതരണം നടത്തിയാൽ ഒരു പരിധി വരെ ക്രഷർ ഉൽപ്പന്നങ്ങളുടെ വില വർദ്ധനവ് തടയാൻ കഴിയും. തെരഞ്ഞെടുപ്പ് അടുത്ത തിനാൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഭരണാധികാരികളിൽ നിന്നും പ്രവൃത്തി പൂർത്തിയാക്കാൻ കടുത്ത സമ്മർദ്ദമാണ് ഗവ. ചെറുകിടകരാറുകാർ നേരിടുന്നത്. 2021 ലെ ഷെഡ്യൂൾ റേറ്റ് പ്രകാരമാണ് പ്രവ്യത്തി ഇപ്പോൾ ഏറ്റെടുക്കുന്നത്. ക്രഷർ ഉൽപ്പന്നങ്ങളുടെ വർദ്ധനവിന് ആനുപാതികമായി സർക്കാർ വെള്ളം ഒഴിച്ചു കനം കൂട്ടിയാണ് ക്രഷറുകളിൽ നിന്നും എം. സാൻഡ് വിതരണം ചെയ്യുന്നത് ഇതിനെതിരെ പരതി നൽകിയിട്ടും നടപടി സ്വീകരിക്കുന്നില്ല. ആവശ്യമായ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ പ്രവൃത്തികൾ നിർത്തിവയ്ക്കുന്നതുൾപ്പെടെയുള്ള തീരുമാനങ്ങളെടുക്കാൻ സംഘടന നിർബന്ധിതമാകുമെന്നും എ.വിജയൻ അറിയിച്ചു. വാർത്താ സമ്മേളനത്തിൽ ജില്ലാ പ്രസിഡൻ്റ് എൻ. എം സദാനന്ദൻ, കെ. ജയപ്രകാശൻ, എം കെ രത്നാകരൻ എന്നിവരും പങ്കെടുത്തു.
.jpg)

