കണ്ണൂരിൽ കേരള ഗവൺമെന്റ് ഡ്രൈവേഴ്‌സ് അസോ. സംസ്ഥാന സമ്മേളനം തുടങ്ങി

The Kerala Government Drivers' Association state conference has begun in Kannur.

 കണ്ണൂർ: കേരള ഗവൺമെന്റ് ഡ്രൈവേഴ്‌സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം കണ്ണൂർ നവനീതം ഓഡിറ്റോറിയത്തിൽ തുടങ്ങി. ഉദ്ഘാടന സമ്മേളനം കണ്ണൂർ കോർപറേഷൻ മേയർ പി ഇന്ദിര ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ സി പി സന്തോഷ് കുമാർ അധ്യക്ഷനായി. ജോയിന്റ് കൗൺസിൽ ചെയർമാൻ നരേഷ് കുമാർ കുന്നിയൂർ മുഖ്യപ്രഭാഷണം നടത്തി. അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജി രമേശ് സ്വാഗതം പറഞ്ഞു. 

എൻ ജി ഒ അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ജി എസ് ഉമാശങ്കർ, സ്‌റ്റേറ്റ് എംപ്ലോയിസ് യൂനിയൻ സംസ്ഥാന സെക്രട്ടറി വി സി റഫീഖ്, എൻ ജി ഒ സംഘ് സംസ്ഥാന ട്രഷറർ സജീവൻ ചാത്തോത്ത്, പി വിനിൽ കുമാർ, ഒ അശോകൻ സംസാരിച്ചു. കെ സുശീലൻ രക്തസാക്ഷി പ്രമേയവും കെ സിദ്ധാർത്ഥ അനുശോചന പ്രമേയവും അവതരിപ്പിച്ചു.  ഉച്ചയ്ക്ക് ശേഷം സിവിൽ സർവീസിൽ ഡ്രൈവർ തസ്തിക എന്ന വിഷയത്തിൽ നടന്ന സെമിനാർ കോർപറേഷൻ സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷൻ റിജിൽ മാക്കുറ്റി ഉദ്ഘാടനം ചെയ്തു. 

വി കെ സുരേഷ് ബാബു വിഷയാവതരണം നടത്തി. കെ ജി ഡി എ സംസ്ഥാന വൈസ് പ്രസിഡന്റ് ബഷീർ വി  മുഹമ്മദ് അധ്യക്ഷനായി. കെ എസ് സുധീർ, ടി എസ് പ്രദീപ്, ടി സതീഷ്‌കുമാർ സംസാരിച്ചു. വൈകീട്ട് നടന്ന പൊതുസമ്മേളനം  ഐഎൻടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി വി വി ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. അസോ. സംസ്ഥാന വൈസ് പ്രസിഡന്റ് സി ഉണ്ണികൃഷ്ണൻ അധ്യക്ഷനായി. എം ഗംഗാധരൻ,  പി കൃഷ്ണൻ, ചന്ദ്ര കിരൺ , പവിത്രൻ പൊരുന്നൻ എന്നിവർ സംസാരിച്ചു. നാളെ നടക്കുന്ന പ്രതിനിധി സമ്മേളനം ജോയിന്റ് കൗൺസിൽ സെക്രട്ടറിയേറ്റ് അംഗം വി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.

Tags