കേരള ഫോക്‌ലോർ അക്കാദമി: പുതിയ ഭാരവാഹികൾ ചുമതലയേറ്റു

Kerala Folklore Academy: New office bearers assume charge.

ചിറക്കൽ : കേരളത്തിന്റെ പാരമ്പര്യ തനിമയും നാടൻ കലാപൈതൃകവും വീണ്ടെടുക്കുന്നതിനുള്ള പുതിയ കർമ്മപദ്ധതികളോടെ കേരള ഫോക്‌ലോർ അക്കാദമിയുടെ പുതിയ ഭാരവാഹികൾ ചുമതലയേറ്റു. സുരേഷ് ബാബു എളയാവൂർ (ചെയർമാൻ),  ശ്രീരാമൻ കൊയ്യോൻ (വൈസ് ചെയർമാൻ), . എം. പ്രദീപ്കുമാർ (സെക്രട്ടറി) എന്നിവരാണ് അക്കാദമിയുടെ സാരഥ്യം ഏറ്റെടുത്തത്.

ചിറക്കലിലെ അക്കാദമി ആസ്ഥാനത്ത് സംഘടിപ്പിച്ച വർണ്ണാഭമായ ചടങ്ങിൽ ടി.ഒ. മോഹനൻ എൽ.എൽ.എ ഉദ്ഘാടനം നിർവ്വഹിച്ചു.  സജീവ് ജോസഫ് എം.എൽ.എ അധ്യക്ഷനായി.നാടൻ കലകൾക്കും കലാകാരന്മാർക്കും അർഹമായ പരിഗണന ഉറപ്പാക്കുമെന്നും, പാരമ്പര്യ പൈതൃകങ്ങളെ വരുംതലമുറയ്ക്കായി സംരക്ഷിക്കുന്ന പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകുമെന്നും  ഫോക് ലോർ സർവകലാശാല സ്ഥാപിക്കുന്ന ത്പ്രഥമ പരിഗണനയിൽ ഉണ്ടാവുമെന്നും അക്കാദമി ചെയർമാൻ  സുരേഷ് ബാബു എളയാവൂർ വ്യക്തമാക്കി.

കണ്ണൂർ കോർപ്പറേഷൻ മേയർ അഡ്വ. പി. ഇന്ദിര,. കെ.വി. സുമേഷ് എം.എൽ.എ, കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  പി. പ്രശാന്തൻ, ചിറക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  കൊല്ലേൻ മോഹനൻ, ചിറക്കൽ രാമവർമ്മ വലിയ രാജ, സജീവ് മാറോളി, വി.എ. നാരായണൻ, സുധീഷ് കടന്നപ്പള്ളി, വി.വി. വിജയൻ, പ്രൊഫ. ബി. മുഹമ്മദ് അഹമ്മദ്, ഡോ. കെ.വി. ഫിലോമിന, പി.ടി. മാത്യു,  ഗീതാനന്ദൻ തുടങ്ങിയവർ പങ്കെടുത്തു.

Tags