കണ്ണൂരിൽ കേരള ദിനേശ് വിഷു വിപണനമേള സിനിമാതാരം സുബീഷ് സുധി ഉദ്ഘാടനം ചെയ്തു

Kerala Dinesh Vishu Marketing Fair inaugurated by film star Subeesh Sudhi in Kannur
Kerala Dinesh Vishu Marketing Fair inaugurated by film star Subeesh Sudhi in Kannur

കണ്ണൂർ : കേരള ദിനേശ് വിഷു വിപണനമേള തളാപ്പ് ദിനേശ് ഫാമിലി ഷോപ്പി പരിസരത്ത് സിനിമാതാരം സുബീഷ് സുധി ഉദ്ഘാടനം ചെയ്തു. കേരള ദിനേശ് ചെയർമാൻ എം.കെ ദിനേശ്ബാബു അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പ്ലാനിങ്ങ് റിസർച്ച് ഓഫീസർസുധീഷ് കുമാർ സി എ ആദ്യ വിൽപന ഏറ്റുവാങ്ങി.

10% മുതൽ 50% വരെ വിലക്കുറവിൽ ദിനേശ് ഉൽപന്നങ്ങൾ സ്റ്റാളിൽ ലഭ്യമാണ്. കോട്ടൺ ഷർട്ടുകൾ, മുണ്ട്, സാരി, ബെഡ് ഷീറ്റ്, കുട്ടികളുടെ ഷാഷൻ ഡ്രസ്സുകൾ, നൈറ്റി തുടങ്ങിയ ഗാർമെന്റ് ഉൽപന്നങ്ങളും തേങ്ങാപാൽ, തേങ്ങാപ്പൊടി, വെർജിൻ കോക്കനട്ട് ഓയിൽ, ഗോതമ്പ്പൊടി, പുട്ടുപൊടി, ജാം, സ്ക്വാഷ്, അഗ്മാർക്ക് കറിപൊടികൾ, മസാലപ്പൊടികൾ, അച്ചാർ, ലഡു, ബർഫി തുടങ്ങിയ ഫുഡ്സ് ഉൽപന്നങ്ങളും വിവിധതരം കുടകളും സ്റ്റാളിൽ പ്രത്യേക ഡിസ്ക്കൗണ്ടിൽ ലഭ്യമാണ്.

വിപണനമേള ഉദ്ഘാടന ചടങ്ങിൽ കേരള ദിനേശ് കേന്ദ്ര സംഘം സെക്രട്ടറി എം എം കിഷോർ കുമാർ, കേന്ദ്ര സംഘം ഡയരക്ടർ എം ഗംഗാധരൻ, ഓഫീസ് മാനേജർ എം പ്രകാശൻ, സംഘം മാർക്കറ്റിങ്ങ് മാനേജർ എം സന്തോഷ്കുമാർ എന്നിവർ സംസാരിച്ചു.

Tags

News Hub