കേരള ദിനേശ് സമൃദ്ധി ഓണക്കിറ്റ്: സമ്മാന കൂപ്പണ്‍ നറുക്കെടുത്തു

കേരള ദിനേശ് സമൃദ്ധി ഓണക്കിറ്റ്: സമ്മാന കൂപ്പണ്‍ നറുക്കെടുത്തു
Kerala Dinesh Samriddhi Onakkit: Prize coupon drawn
Kerala Dinesh Samriddhi Onakkit: Prize coupon drawn

കണ്ണൂർ :കേരള ദിനേശ് സമൃദ്ധി  ഓണക്കിറ്റ് 2025 ന്റെ കൂപ്പണ്‍ നറുക്കെടുത്തതില്‍ ഒന്നാം സമ്മാനമായ കാല്‍ പവന്‍ സ്വര്‍ണം, ദീപികയ്ക്ക്-കൂപ്പണ്‍ നമ്പര്‍: 05026. രണ്ടാം സമ്മാനം മിക്സര്‍ ഗ്രൈന്‍ഡര്‍, സന്തോഷ് കെ, കൂപ്പണ്‍ നമ്പര്‍: 03335, മൂന്നാം സമ്മാനം ഖാദി സില്‍ക്ക് സാരി കൗസല്യ, കൂപ്പണ്‍ നമ്പര്‍ 00941, നാലാം സമ്മാനം റേഡിയോ, വി.വി പുരുഷോത്തമന്‍, കൂപ്പണ്‍ നമ്പര്‍ 02912. അഞ്ചാം സമ്മാനമായി അഞ്ച് പേര്‍ക്ക് ബെഡ് ഷീറ്റും ആറാം സമ്മാനമായി അഞ്ച് പേര്‍ക്ക് ദിനേശ് കുടയും സമ്മാനമായി ലഭിക്കും.

tRootC1469263">

നറുക്കെടുപ്പ് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി.പി വിനീഷ് ഉദ്ഘാടനം ചെയ്തു. കേരള ദിനേശ് ചെയര്‍മാന്‍ എം.കെ ദിനേശ് ബാബു അധ്യക്ഷനായി. ഡയറക്ടര്‍മാരായ പി കമലാക്ഷന്‍, വാഴയില്‍ സതി, എം. ഗംഗാധരന്‍, വി. ബാലന്‍, എം.പി രഞ്ജിനി, മാര്‍ക്കറ്റിംഗ് മാനേജര്‍ എം സന്തോഷ് കുമാര്‍, ഓഫീസ് മാനേജര്‍ എം. പ്രകാശന്‍ എന്നിവര്‍ സംസാരിച്ചു.

Tags