സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്നും വായ്പയെടുക്കാൻ തീരുമാനിച്ചത് തൊഴിലാളികൾക്ക് ഗ്രാറ്റുവിറ്റി നൽകാനെന്ന് കേരള ദിനേശ് ചെയർമാൻ

Kerala Dinesh Chairman states that the decision to take a loan from a private financial institution was made to pay gratuity to the workers.

കണ്ണൂർ: കേരള ദിനേശ് സഹകരണ സംഘത്തിനെതിരെ കണ്ണൂർ ഡിസിസി പ്രസിഡണ്ട് അഡ്വ: മാർട്ടിൻ ജോർജ് കഴിഞ്ഞ ദിവസം ഡിസിസി ഓഫിസിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടിയുമായി സംഘം ചെയർമാൻ എം കെ ദിനേശ്ബാബു. പയ്യാമ്പലത്തെ ദിനേശ് ആസ്ഥാന മന്ദിരത്തിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.അടുത്ത വർഷം വിരമിക്കുന്ന 1500ബീഡി തൊഴിലാളികൾക്ക് ഗ്രാറ്റുവിറ്റി നൽകാൻ 60 കോടി ആവശ്യമായി വന്നുവെന്നും അതിന് വേണ്ടിയാണ് സ്വകാര്യ ധനകാര്യസ്ഥാപനത്തിൽ നിന്ന് വായ്പയെടുക്കാൻ തീരുമാനിച്ചതെന്നും ചെയർമാൻ മാധ്യമങ്ങളോട് പറഞ്ഞു. 

ഡ്രാഫ്റ്റ് രജിസ്റ്റർ ചെയ്യാനാണ് മുൻകൂട്ടി പണം അടച്ചത്.ചെക്ക് മുഖാന്തിരം ഘട്ടം ഘട്ടമായാണ് പണം കൈമാറിയതെന്നും ചെയർമാൻ പറഞ്ഞു. -സഹകരണ വകുപ്പിൻ്റെ ഓഡിറ്റിങ്ങിന് വിധേയമായ സ്ഥാപനമാണിത്.സഹകരണ നിയമപ്രകാരം സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്ന് വായ്പയെടുക്കന്നതിന് തടസ്സമില്ലെന്നും ചെയർമാൻ പറഞ്ഞു. വായ്‌പയ്ക്കായി പല ബാങ്കുകളെയും സമീപിച്ചെങ്കിലും അവരുടെ പലിശനിരക്ക് താങ്ങാൻ കഴിയാത്ത സാഹചര്യത്തിലാണ് ആറു ശതമാനം പലിശ നിരക്കിൽ പണംനൽകാമെന്ന് വാഗ്ദ്ധാനം ചെയ്ത സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്നും സ്വീകരിക്കാൻ തയ്യാറായതെന്നും ചെയർമാൻ പറഞ്ഞു.

Tags