കേരള ദിനേശ് അപ്പാരൽസ് മൺസൂൺ മെഗാ മേളയ്ക്ക് കണ്ണൂരിൽ തുടക്കമായി

Kerala Dinesh Apparels Monsoon Mega Fair begins in Kannur
Kerala Dinesh Apparels Monsoon Mega Fair begins in Kannur

കണ്ണൂർ : കേരള ദിനേശ് അപ്പാരൽസ് മൺസൂൺ മെഗാ മേളയ്ക്ക് കണ്ണൂർ താണയിൽ തുടക്കമായി. താണയിലെ ദിനേശ് ഓഡിറ്റോറിയത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർപേർസൺ അഡ്വ. ടി സരള മെഗാ മേള ഉദ്ഘാടനം ചെയ്‌തു. 

കേരള ദിനേശ് ചെയർമാൻ എം.കെ ദിനേശ്ബാബു അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കേന്ദ്ര സംഘം സെക്രട്ടറി എം എം കിഷോർകുമാർ, കേന്ദ്ര സംഘം ഡയരക്ടർമാരായ എം ഗംഗാധരൻ, വി സതി, മണ്ടുക്ക് മോഹനൻ, മാർക്കറ്റിങ്ങ് എക്സസിക്യൂട്ടീവ് പ്രിജേഷ് എം എന്നിവർ സംസാരിച്ചു.

tRootC1469263">

ജൂൺ 19 മുതൽ 25 വരെ നടക്കുന്ന മേളയിൽ ദിനേശ് അപ്പാരൽസ് ഉൽപന്നങ്ങൾ 50 രൂപ മുതൽ ലഭ്യമാണ്. കൂടാതെ ബെഡ്ഷീറ്റ്, ഷർട്ട്, കോട്ടൺ മുണ്ട്, നൈറ്റി, നൈറ്റ് വെയർ, ലേഡീസ് ടോപ്പ്, സാരി, ലുങ്കി, കുട്ടികളുടെ വസ്ത്രങ്ങൾ കൂടാതെ കുടകളും മറ്റ് ഭക്ഷ്യ ഉൽപന്നങ്ങളും മിതമായ നിരക്കിൽ മേളയിൽ ലഭ്യമാണ്.

Tags