കേരള ദിനേശ് അപ്പാരൽസ് മെഗാ ഡിസ്കൗണ്ട് മേളയ്ക്ക് കണ്ണൂരിൽ തുടക്കം; തുണിത്തരങ്ങൾക്ക് 70% വരെ വിലക്കുറവ്

Kerala Dinesh Apparels Mega Discount Fair begins in Kannur; Up to 70% off on fabrics

കണ്ണൂർ: കേരള ദിനേശ് അപ്പാരൽസിന്റെ മെഗാ ഡിസ്കൗണ്ട് മേള കണ്ണൂർ താണ ദിനേശ് ഓഡിറ്റോറിയത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്തു. കേരള ദിനേശ് ചെയർമാൻ എം.കെ. ദിനേശ് ബാബു ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഓഫീസ് മാനേജർ എം. പ്രകാശൻ, മാർക്കറ്റിംഗ് മാനേജർ സന്തോഷ് കുമാർ എം., അപ്പാരൽസ് ഡെപ്യൂട്ടി മാനേജർ ധന്യ ഇ.ബി. തുടങ്ങിയവർ സംസാരിച്ചു.

മേളയിൽ ഗാർമെന്റ് ഉൽപന്നങ്ങൾക്ക് 10% മുതൽ 70% വരെ വലിയ കിഴിവ് ലഭ്യമാണ്. കോട്ടൺ ഷർട്ടുകൾ, സാരികൾ, ബെഡ്ഷീറ്റുകൾ, മുണ്ടുകൾ, സെറ്റ് സാരികൾ, ചുരിദാറുകൾ തുടങ്ങിയ നിരവധി ഉൽപന്നങ്ങൾ ആകർഷകമായ വിലക്കുറവിൽ ഇവിടെ നിന്നും സ്വന്തമാക്കാം. കണ്ണൂർ ദിനേശ് ഓഡിറ്റോറിയം, തളാപ്പ് ഫാമിലി ഷോപ്പി, പയ്യാമ്പലം മിനി സൂപ്പർമാർക്കറ്റ്, പയ്യന്നൂർ കണ്ടോത്ത് ദിനേശ് ഷോപ്പി, ചെറുവത്തൂർ ദിനേശ് ഷോപ്പി, കാസർഗോഡ് നായക്സ് റോഡ് ദിനേശ് ഷോപ്പി എന്നീ കേന്ദ്രങ്ങളിൽ നവംബർ 13 വരെയാണ് മെഗാ ഡിസ്കൗണ്ട് മേള പ്രവർത്തിക്കുന്നത്.

Tags