റൂഫ് ടോപ്പ് സോളാർ സിസ്റ്റം സ്ഥാപിക്കുന്നതിന് കേരള ബാങ്കിൻ്റെ സോളാർ വായ്പ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനo നടത്തി

Kerala Bank's solar loan scheme for installing rooftop solar systems inaugurated at the state level

ചക്കരക്കൽ: ഗാർഹിക വൈദ്യുതി ഉപഭോക്താക്കൾക്ക് റൂഫ് ടോപ്പ് സോളാർ സിസ്റ്റം സ്ഥാപിക്കുന്നതിന് കേരള ബാങ്ക് ആവിഷ്കരിച്ച കെബി സോളാർ വായ്പാ പദ്ധതിയുടെ സംസ്ഥാനതല വിതരണോദ്ഘാടനം കേരള ബാങ്ക് പ്രസിഡൻ്റ് പി മോഹനൻ മാസ്റ്റർ നിർവഹിച്ചു. ചക്കരക്കല്ല് ശാഖയിലെ ഇടപാടുകാരനായ പ്രജേഷ് വായ്പാ അനുമതിപത്രം ഏറ്റുവാങ്ങി. കേരള ബാങ്ക് കണ്ണൂർ റീജണൽ ഓഫീസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ വൈസ് പ്രസിഡണ്ട് ടി വി രാജേഷ് അധ്യക്ഷത വഹിച്ചു.

കേരളബാങ്ക് സോളാർ വായ്പാ പദ്ധതി പ്രകാരം ഗാർഹിക ഉപയോഗത്തിനായി വീടുകളുടെ മേൽക്കൂരയിൽ മൂന്നു കിലോവാട്ട് മുതൽ 10 കിലോവാട്ട് വരെ ശേഷിയുള്ള റൂഫ് ടോപ്പ് സോളാർ സ്ഥാപിക്കുന്നതിന് പരമാവധി 10 ലക്ഷം രൂപ വരെയാണ് വായ്പ അനുവദിക്കുന്നത്. കേന്ദ്ര ഗവൺമെൻ്റി പി എം സൂര്യഗർ മുഫ്ത് ബിജിലി യോജന പ്രകാരം പരമാവധി 78000 രൂപ വരെ മൂലധന സബ്സിഡി ലഭ്യമാണ്.  വായ്പയുടെ കാലാവധി പരമാവധി 84 മാസം ആയിരിക്കും. പരിപാടിയിൽ കേരള ബാങ്ക് കണ്ണൂർ റീജിയണൽ ജനറൽ മാനേജർ .മനോജ് പി പി സ്വാഗതവും സി.പി.സി ഡെപ്യൂട്ടി ജനറൽ മാനേജർ  ദീപ എം എസ് നന്ദിയും പറഞ്ഞു.

Tags