കേരള ആയുർവ്വേദ തൊഴിലാളി യൂണിയൻ വാഹന പ്രചരണ ജാഥയ്ക്ക് കണ്ണൂർ ജില്ലയിൽ സ്വീകരണം നൽകും


കണ്ണൂർ: കേരള ആയുർവ്വേദ തൊഴിലാളി യൂണിയൻ സംസ്ഥാന കമ്മിറ്റി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കാസർഗോഡ് നിന്ന് തിരുവനന്തപുരത്തേക്ക് വാഹന പ്രചരണ ജാഥ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ പ്രസ് ക്ലബിൽ അറിയിച്ചു. ജാഥയ്ക്ക് 13, 14 തിയ്യതികളിൽ ജില്ലയിൽ സ്വീകരണം നൽകും. 13 ന് വൈകീട് പയ്യന്നൂരും 14 ന് രാവിലെ തളിപ്പറമ്പ്, ഉച്ചയ്ക്ക് കണ്ണൂർ, വൈകീട്ട് തലശ്ശേരിയിലും സ്വീകരണം നൽകും.
19-ാം തീയ്യതി തിരുവനന്തപുരത്ത് ജാഥ സമാപിക്കും. പാരമ്പര്യ വൈദ്യമേഖലയെ സംരക്ഷിക്കുക, നാട്ടുവൈദ്യ കൗൺസിൽ രൂപീകരിക്കുക, പാരമ്പര്യ വൈദ്യന്മാർക്കും കളരിഗുരുക്കന്മാർക്കും രജിസ്ട്രേഷൻ അനുവദിക്കുക തുടങ്ങി ജീവൽപ്രധാനമായ 9-ഓളം ആവശ്യങ്ങൾ ഉയർത്തിയാണ് ജാഥ സംഘടിപ്പിക്കുന്നത്.

വാർത്താ സമ്മേളനത്തിൽ സി.ഐ.ടി യു. ജില്ലാ സെക്രട്ടറി കെ അശോകൻ, കെ എ.ടി.യു ജില്ലാ പ്രസിഡൻ്റ് കെ സന്തോഷ്, എം രാമചന്ദ്രൻ ഗുരുക്കൾ, ഇ രഞ്ജിത്ത് വൈദ്യർ, എം ജനാർദ്ദനൻ വൈദ്യർ പങ്കെടുത്തു.