കേരള ഓട്ടോമൊബൈൽ സെയിൽസ് ആൻഡ് സർവീസ് എംപ്ളോയിസ് അസോ. ( സി.ഐടിയു)സംസ്ഥാന സമ്മേളനം കണ്ണൂരിൽ
കണ്ണൂർ: കേരള ഓട്ടോമൊബൈൽ സെയിൽസ് ആൻഡ് സർവീസ് എംപ്ളോയിസ് അസോ. ( സി.ഐ ടി യു ) രണ്ടാംസംസ്ഥാന സമ്മേളനം നവംബർ ഒന്നിന് കണ്ണൂർ സി. കണ്ണൻ സ്മാരക ഹാളിൽ നടക്കുമെന്ന് സംഘാടകർ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാനത്ത് രണ്ട് ലക്ഷത്തിലധികം തൊഴിലാളികൾ ഓട്ടോമൊബൈൽ സെയിൽസ് സർവീസ് രംഗങ്ങളിൽ ജോലി ചെയ്യുന്നുണ്ട് ഇവർക്കൊന്നും മിനിമം വേതനമോ പി എഫോ ഇ എസ് ഐ ആനുകൂല്യങ്ങളോയില്ലെന്ന് സംഘാടക സമിതി ചെയർമാൻ കെ. അശോകൻ പറഞ്ഞു.
തൊഴിൽ സുരക്ഷിതത്വം ലഭിക്കുന്നതിനും അവകാശ പോരാട്ടങ്ങൾക്ക് കരുത്തേകാനും സംഘടനയുടെ സമ്മേളനത്തിന് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.സമ്മേളനത്തിൽ 250-ഓളം പേർ പങ്കെടുക്കും. വാർത്താ സമ്മേളനത്തിൽ കേരള ഓട്ടോമൊബൈൽ സെയിൽസ് ആൻഡ് അസോ. ജനറൽ സെക്രട്ടറി എ കെ രജീഷ് ബാബുസിഐ. ടിയു നേതാക്കളായ പി. പുരുഷോത്തമൻ , കെ. ജയരാജൻ , പി പി .വിവിലേഷ് എന്നിവർ പങ്കെടുത്തു.
.jpg)

