കേരള എയ്ഡഡ് സ്കൂൾ ലാസ്റ്റ് ഗ്രേഡ് വാർഷികാഘോഷവും സംസ്ഥാന സമ്മേളനവും കണ്ണൂരിൽ

Kerala Aided School Last Grade Annual Celebration and State Conference in Kannur
Kerala Aided School Last Grade Annual Celebration and State Conference in Kannur

കണ്ണൂർ: കേരള എയ്ഡഡ് സ്കൂൾ ലാസ്റ്റ് ഗ്രേഡ് എംപ്ളോയിസ് യൂനിയൻ വാർഷികാഘോഷവും മുപ്പത്തിയൊന്നാം സംസ്ഥാന സമ്മേളനവും ജൂലായ് 11 മുതൽ 13 വരെ കണ്ണൂരിൽ നടക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കണ്ണൂർ ശിക്ഷക് സദനിൽ സജ്ജമാക്കിയ എ.പി. രാഘവൻ നഗറിൽ 11 ന് വൈകിട്ട് അഞ്ച് മണിക്ക് ടി.കെ അബ്ദുൾ റഷീദ് പതാക ഉയർത്തും. 

tRootC1469263">

തുടർന്ന നടക്കുന്ന സംസ്ഥാന എക്സിക്യൂട്ടിവ് കൗൺസിൽ ടി.കെ അബ്ദുൾ റഷീദ് ഉദ്ഘാടനം ചെയ്യും. 12 ന് രാവിലെ 11 മണിക്ക് മന്ത്രി രാമചന്ദ്രൻ കടന്ന പള്ളി സമ്മേളനം ഉദ്ഘാടനം ചെയ്യും. സർവീസിൽ നിന്നും വിരമിക്കുന്ന ജീവനക്കാരെ ഡെപ്യുട്ടി മേയർ അഡ്വ. ഇന്ദിര പ്രേമാനന്ദ് ആദരിക്കും. 13 ന് രാവിലെ 10 ന് പ്രതിനിധി സമ്മളനം നടത്തും. വാർത്താ സമ്മേളനത്തിൽ സംസ്ഥാന ജനറൽ കൺവീനർ കെ.എം ബാലകൃഷ്ണൻ നമ്പൂതിരി, പോഗ്രാം കമ്മിറ്റി ചെയർമാൻ കെ.ടി സജീവൻ, കെ.എം. രാജു. ടി. സിമനോജ് എന്നിവർ പങ്കെടുത്തു.

Tags