കേളകം അടക്കാത്തോടിൽ ജനങ്ങളെ ആശങ്കയിലാഴ്ത്തിയ പുലി വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ കുടുങ്ങി
പുലിയെ ആറളത്തെ ആർ ആർ ടി ഓഫീസിലേക്ക് മാറ്റി. പുലിയെ എവിടെയാ തുടർന്ന് വിടുന്നതെന്ന് വ്യക്തമാക്കുന്ന ആവശ്യപ്പെട്ട് നാട്ടുകാരിൽ ചിലർ പുലിയുമായി പോയ വനംവകുപ്പിന്റെ വാഹനം തടഞ്ഞു. പുലിയെ പരിശോധനയ്ക്ക് ശേഷമേ തുറന്നുവിടുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുവനും സമീപപ്രദേശങ്ങളിൽ തുറന്നുവിടത്തില്ല എന്ന റേഞ്ച് ഓഫീസർ പറഞ്ഞതോടെയാണ് വാഹനവുമായി പോകാൻ ഇവർ അനുവദിച്ചത്.
കേളകം : കേളകം വെണ്ടയ്ക്കും ചാലിൽ പുലി കൂട്ടിൽ കുടുങ്ങി. വട്ടക്കാട്ടിൽ കുഞ്ഞ് എന്നയാളുടെ റബ്ബർ തോട്ടത്തിൽ വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലാണ്പുലി കുടുങ്ങിയത്. കഴിഞ്ഞ ദിവസങ്ങളിൽ പ്രദേശത്തു നിന്നും വളർത്തു മൃഗങ്ങളെ പുലി പിടികൂടി ഭക്ഷിച്ചിരുന്നു. തുടർന്ന് നാട്ടുകാരുടെ ആവശ്യപ്രകാരം പ്രദേശത്ത് കൂട് സ്ഥാപിക്കുകയായിരുന്നു.
കേളകം ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡിലെ വെണ്ടേക്കുംചാലിൽ വളർത്തുമൃഗങ്ങൾക്ക് നേരെ പുലിയുടെ അക്രമം നടന്നത് പ്രദേശവാസികളിൽ ഭീതി പടർത്തിയിരുന്നു കർഷകൻ്റെ ഒരു ആട് ചാവുകയും മറ്റൊരാടിനും പശുക്കിടാവിനും പരിക്കേൽക്കുകയും ചെയ്തിരുന്നു. വനംവകുപ്പും ജനപ്രതിനിധികളും ചേർന്ന് പ്രദേശത്ത് വിപുലമായ പരിശോധന നടത്തിയതിനെ തുടർന്നാണ് പുലിയാണെന്ന് തിരിച്ചറിഞ്ഞത്.
കഴിഞ്ഞദിവസം രാത്രിയിലാണ് വെണ്ടേക്കുംചാൽ മേഖലയിൽ വന്യജീവിയുടെ ആക്രമണമുണ്ടായത്. ആക്രമണത്തിൽ ചത്ത ആടിന്റെ ജഡം അടക്കാത്തോട് വെറ്ററിനറി സർജന്റെ നേതൃത്വത്തിൽ പോസ്റ്റ്മോർട്ടം നടത്തി. പരിക്കേറ്റ മറ്റ് വളർത്തുമൃഗങ്ങൾക്ക് ആവശ്യമായ പ്രഥമശുശ്രൂഷകളും വിദഗ്ദ്ധ ചികിത്സയും ലഭ്യമാക്കി.
കണ്ണൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെയും കൊട്ടിയൂർ റെയിഞ്ച് ഫോറസ്റ്റ് ഓഫീസറുടെയും നിർദ്ദേശാനുസരണമാണ് വനപാലകർ സ്ഥലത്തെത്തിയത്. കൊട്ടിയൂർ റേഞ്ച് മണത്തണ സെക്ഷൻ ഉദ്യോഗസ്ഥരും കണ്ണൂർ ആർ ആർ ടി യും ഉൾപ്പെടുന്ന 15 അംഗ ദൗത്യസംഘം പ്രദേശത്ത് നിരീക്ഷണം നടത്തിയിരുന്നു. കേളകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, മറ്റ് ജനപ്രതിനിധികൾ, പ്രദേശവാസികൾ എന്നിവരുടെ സഹകരണത്തോടെ ഡ്രോൺ പരിശോധനയും സംയുക്ത തിരച്ചിലും നടത്തി.

കൃഷിക്കായി നിലമൊരുക്കിയ ഒരു പുരയിടത്തിൽ പുള്ളിപ്പുലിയുടേതിന് സമാനമായ കാൽപ്പാടുകൾ കണ്ടെത്തിയത്. എന്നാൽ തിരച്ചിലിൽ പുലിയെ പ്രദേശത്ത് എവിടെയും കണ്ടെത്താനായിട്ടില്ല. പ്രദേശവാസികളുടെ ആശങ്ക പരിഹരിക്കുന്നതിനായി വനംവകുപ്പ് ശക്തമായ മുൻകരുതൽ നടപടികളാണ് സ്വീകരിച്ചത്. ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും ആവശ്യപ്രകാരം പുലിയെ പിടികൂടുന്നതിനായി ഉടൻ തന്നെ കൂട് സ്ഥാപിച്ചത്. പുലിയുടെ സാന്നിധ്യം കൃത്യമായി നിരീക്ഷിക്കുന്നതിനായി പ്രദേശത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്യാമറ ട്രാപ്പുകൾ സ്ഥാപിച്ചതും ഗുണം ചെയ്തു. ഒടുവിൽ പുലി കൂട്ടിലായതോടെ പ്രദേശവാസികളുടെ ആശങ്കയ്ക്ക് താൽക്കാലിക വിരാമമായിട്ടുണ്ട്.
പുലിയെ ആറളത്തെ ആർ ആർ ടി ഓഫീസിലേക്ക് മാറ്റി. പുലിയെ എവിടെയാണ് തുറന്ന് വിടുന്നതെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാരിൽ ചിലർ പുലിയുമായി പോയ വനംവകുപ്പിന്റെ വാഹനം തടഞ്ഞു. പുലിയെ പരിശോധനയ്ക്ക് ശേഷമേ തുറന്നുവിടുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുവെന്നും സമീപപ്രദേശങ്ങളിൽ തുറന്നുവിടില്ല എന്ന് റേഞ്ച് ഓഫീസർ പറഞ്ഞതോടെയാണ് വാഹനവുമായി പോകാൻ ഇവർ അനുവദിച്ചത്.
പോലീസും സ്ഥലത്തെത്തിയിരുന്നു. പുലി വീണതറിഞ്ഞ് നിരവധി പേരാണ് കാണാൻ തടിച്ചുകൂടിയത്. പ്രദേശത്തെ വളർത്തു മൃഗങ്ങളെ പുലി ആക്രമിച്ചതിനെ തുടർന്നാണ് പുലിയെ പിടിക്കാനായിവനം വകുപ്പ് മീശ കവലയിലും വെണ്ടേക്കും ചാലിലുമായി കൂട് സ്ഥാപിച്ചത്.
.jpg)

