കീഴൂർ മഹാദേവ ക്ഷേത്ര മഹോത്സവം ആറാട്ടോടെ സമാപിച്ചു
Apr 12, 2025, 15:30 IST


ഇരിട്ടി: ഏഴു ദിവസമായി നടന്നു വന്ന കീഴൂർ മഹാദേവ ക്ഷേത്ര മഹോത്സവം ആറാട്ടോടെ സമാപിച്ചു. ഉത്സവത്തിന്റെ ഭാഗമായി പാണ്ടിമേളത്തിന്റെ അകമ്പടിയോടെ പള്ളിവേട്ട നടന്നു. അർദ്ധരാത്രിയോടെ ആചാരപരമായവെടിക്കെട്ടും നടന്നു.
വെള്ളിയാഴ്ച രാവിലെ കണികാണിക്കലിന് ശേഷം യാത്രാഹോമവും ക്ഷേത്രക്കടവായ ബാവലിപ്പുഴയിൽ വിലങ്ങരയില്ലം ഭട്ടതിരിപ്പാടിന്റെ നേതൃത്വത്തിൽ ആറാട്ടും നടന്നു. തുടർന്ന് കൊടിയിറക്കലിനും ക്ഷേത്ര പ്രദക്ഷിണത്തിനും കലശാഭിഷേകത്തിനും ശേഷം നടന്ന സമൂഹ സദ്യയോടെ ഉത്സവത്തിന് സമാപനമായി.