തളിപ്പറമ്പ് കീഴാറ്റൂരിൽ പണം വെച്ച്ചീട്ടുകളി : ഇതര സംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെയുള്ള സംഘം പിടിയിൽ

cheettukali
cheettukali

തളിപ്പറമ്പ് : കീഴാറ്റൂർ ഷംസ് ലോഡ്ജിന് സമീപത്തെ ഒഴിഞ്ഞ കെട്ടിടത്തിന് സമീപം പണം വെച്ച് ചീട്ടു കളിച്ച ഇതര സംസ്ഥാന തൊഴിലാളി ഉൾപ്പെടെയുള്ള അഞ്ചംഗ സംഘം അറസ്റ്റിൽ. തളിപ്പറമ്പ് എസ്.ഐ ദിനേശൻ കൊതേരിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് അഞ്ചംഗ സംഘത്തെ പിടികൂടിയത്.

tRootC1469263">

പുളിമ്പറമ്പ് കരിപ്പൂൽ ഓൽനിടിയൻ വീട്ടിൽ ഒ.ജെ.ജിനീഷ്(40)ചെറുകുന്ന് കൊവ്വപ്പുറത്തെ മുക്കണ്ണൻ വീട്ടിൽ ഷംസുദ്ദീൻ(66), പുളിമ്പറമ്പ് കരിപ്പൂലിലെ അളോക്കര വീട്ടിൽ ജിജോ(38), പശ്ചിമബംഗാൾ ദാദ്പൂരിലെ ഖാദർ ഷേക്ക്(38), ജയ്പാൽഗുരിയിലെ ബിശ്വജിത്ത് ബർമ്മൻ(36) എന്നിവരെയാണ് പിടികൂടിയത്. 16,300 രൂപയും ഇവരിൽ നിന്ന് പിടിച്ചെടുത്തു.

രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് സംഘം എത്തിയത്. ഗ്രേഡ് എ.എസ്.ഐ മാരായ മുഹമ്മദാലി, ഷറഫുദ്ദീൻ, ഷിജോ അഗസ്റ്റിൻ, സീനിയർ സി.പി.ഒമാരായ പ്രജീഷ്, ജിപിൻ എന്നിവരും ഇവരെ ചൂതാട്ട സംഘത്തെ പിടികൂടിയ പൊലീസ് സംഘത്തിൽ ഉണ്ടായിരുന്നു.

Tags