പരപ്പഫെസ്റ്റ് ഉദ്ഘാടന വേദിയിൽ കെ.സി.സി.പി.എൽ എം.ഡി ആനക്കൈ ബാലകൃഷ്ണനെ അനുമോദിച്ചു
Apr 4, 2025, 10:00 IST
പരപ്പ : കെ.സി.സി.പി.എൽ മാനേജിംഗ് ഡയറക്ടർ ആനക്കൈ ബാലകൃഷ്ണനെ പരപ്പ സാംസ്കാരിക കൂട്ടായ്മയുടെ നേതൃത്വത്തിൽ വെച്ചു നടക്കുന്ന പരപ്പഫെസ്റ്റ് ഉദ്ഘാടന വേദിയിൽ വെച്ച് അനുമോദിച്ചു.
ഇ .ചന്ദ്രശേഖരൻ എം.എൽ.എ ഉപഹാരം നൽകി .പൊതുമേഖലാ സ്ഥാപനത്തിൻ്റെ പ്രവർത്തന മികവിൽ ലഭിച്ച വിവിധ അവാർഡുകളുടെ അടിസ്ഥാനത്തിലാണ് ആനക്കൈ ബാലകൃഷ്ണനെ അനുമോദിച്ചത്. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം. ലക്ഷ്മി അധ്യക്ഷത വഹിച്ചു.
tRootC1469263">
സിനിമാ സീരിയൽ നടി അനുമോൾ മുഖ്യാതിഥി ആയി. കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി കെ രവി ഉൾപ്പെടെയുള്ള ജനപ്രതിനിധികളും സാമൂഹ്യ -സാംസ്കാരിക പ്രവർത്തകരും പങ്കെടുത്തു. സംഘാടക സമിതി ജനറൽ കൺവീനർ എ.ആർ രാജു സ്വാഗതവും വി.ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു.
.jpg)


