പിണറായി സർക്കാർ ആശുപത്രികളെ ആളെക്കൊല്ലി കേന്ദ്രങ്ങളാക്കി : കെ.സി.വേണുഗോപാൽ എംപി

Pinarayi Government has turned hospitals into killing centers: KC Venugopal MP
Pinarayi Government has turned hospitals into killing centers: KC Venugopal MP

കണ്ണൂർ : ഒൻപത് വർഷം കൊണ്ട് പിണറായി ഭരണം കേരളത്തിലെ സർക്കാർ ആശുപത്രികളെ ആളെക്കൊല്ലി കേന്ദ്രങ്ങളാക്കിയെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി പറഞ്ഞു. സർക്കാർ മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയ ഉപകരണങ്ങളുടെയും മരുന്നിന്റെയും ക്ഷാമവും ഡോക്ടർമാരുടെയും ജീവനക്കാരുടെയും അഭാവവും പരിഹരിക്കണമെന്നും ആരോഗ്യമേഖലയോടുള്ള സർക്കാരിന്റെ അവഗണനയും അനാസ്ഥയും അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് കെപിസിസി ആഹ്വാന പ്രകാരം ഡിസിസി സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണയുടെ സംസ്ഥാനതല ഉദ്ഘാടനം കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിന് മുന്നിൽ നിർവഹിച്ച് പ്രസംഗിക്കുക ആയിരുന്നു അദ്ദേഹം. 

tRootC1469263">

ആരോഗ്യ സുരക്ഷയുമായി ബന്ധപ്പെട്ട് സാധാരണക്കാരന്റെ അഭയകേന്ദ്രമാണ് സർക്കാർ ആശുപത്രികൾ. അവയെ തകർക്കുന്നത് സ്വകാര്യ ലോബിയെ സഹായിക്കാനാണ്. ഉപകരണക്ഷാമത്തെ തുടർന്ന് ചികിത്സയും ശസ്ത്രക്രിയയും മുടങ്ങുന്നുവെന്ന സത്യം വിളിച്ച് പറഞ്ഞ ഡോ. ഹാരീസ് ഹസൻ ഒരു പ്രതീകമാണ്. ഗത്യന്തരമില്ലാതെയാണ് ഡോ.ഹാരീസിന് മെഡിക്കൽ കോളേജിന്റെ ദയനീയാവസ്ഥ തുറന്ന് പറയേണ്ടിവന്നത്. വിവിധ സർക്കാർ ആശുപത്രികളിലെ ഡോക്ടർമാർക്കും അദ്ദേഹത്തിന്റെ അഭിപ്രായമാണ്. സർക്കാരിന്റെ പ്രതികാര നടപടി ഭയന്ന് തുറന്ന് പറയുന്നില്ലെന്ന് മാത്രം. എതിർശബ്ദങ്ങളെ ഇല്ലാതാക്കുന്നതിൽ പിണറായി വിജയൻ മോദിക്ക് പഠിക്കുകയാണെന്നും കെസി വേണുഗോപാൽ പറഞ്ഞു.

ഉപകരണക്ഷാമം, മരുന്ന് ക്ഷാമം, ഡോക്ടർമാരുടെയും ജീവനക്കാരുടെയും അഭാവവും കാരണം സംസ്ഥാനത്തെ  മെഡിക്കൽ കോളജുകളുടെയും ജില്ലാ-താലൂക്ക് ആശുപത്രികളുടെയും പ്രവർത്തനം താളംതെറ്റി. അത് പരിഹരിക്കാൻ ഉത്തരവാദിത്തപ്പെട്ട ആരോഗ്യമന്ത്രി സിസ്റ്റത്തിന്റെ കുഴപ്പമാണെന്ന് പറഞ്ഞ് യാഥാർത്ഥ്യങ്ങളിൽ നിന്ന് ഒളിച്ചോടുകയാണ്.  ഉപകരണക്ഷാമം പരിഹരിക്കാൻ ഡോക്ടമാർക്ക്  രോഗികളിൽ നിന്നും ഇരക്കേണ്ട അവസ്ഥയാണ്. ഉച്ചക്കഞ്ഞിയുമായി ബന്ധപ്പെട്ട് സൂക്‌ളുകൾ അധ്യാപകരുടെയും അവസ്ഥ ഇതുതന്നെയാണ്. ആശുപത്രികളിലെത്തുന്ന രോഗികൾക്ക് ചുറ്റം ചികിത്സാ ഉപകരണങ്ങളുടെ വിതരണ കമ്പനികളുടെ ഏജന്റുമാർ വട്ടമിട്ട് കറങ്ങുകയാണെന്നും കെസി വേണുഗോപാൽ പറഞ്ഞു. 

സർക്കാരിന്റെ ധനപ്രതിസന്ധി ആരോഗ്യമേഖലയെ തകർത്തു. സമസ്തമേഖലയിലും കുടിശികയാക്കുന്നത് എൽഎഡിഎഫ് സർക്കാരിന്റെ മുഖമുദ്രയാണ്. പെൻഷൻ കുടിശ്ശിക പോലെ ആരോഗ്യമേഖലയിലും കോടികളുടെ കുടിശ്ശികയാണ് സർക്കാർ വരുത്തിയത്. മരുന്നു കമ്പനികൾക്ക് കൊടുക്കാനുള്ളത് ആയിരം കോടി.കാരുണ്യ പദ്ധതി പോലുള്ള ഓരോന്നിനും സർക്കാർ നൽകാനുള്ളത് കോടികളാണ്. ഇതോണോ സർക്കാർ വീമ്പ് പറയുന്ന നമ്പർ വൺ കേരള മോഡൽ. ബജറ്റലിൽ ആരോഗ്യമേഖലയ്ക്ക്  അനുവദിച്ച തുക  വെട്ടിച്ചുരുക്കുന്നതാണ് സർക്കാർ സമീപനം. ധനമന്ത്രി യഥാർത്ഥ വസ്തുകൾ മറച്ചുവെച്ച് ജനങ്ങളെ കബളിപ്പിക്കുകയാണ്.അനുവദിച്ചതും വെട്ടിച്ചുരുക്കിയതുമായ തുകയുടെയും കണക്ക് പുറത്തുവിടാൻ ധനമന്ത്രി തയ്യാറാകണമെന്നും കെസി വേണുഗോപാൽ പറഞ്ഞു.

ജീവൻ രക്ഷാ മരുന്ന് പോലുംസർക്കാർ ആശുപത്രിയിൽ ലഭ്യമല്ല. മികവിന്റെ കേന്ദ്രങ്ങളായിരുന്ന നമ്മുടെ ആരോഗ്യമേഖലയിൽ നിന്ന്  ചികിത്സാപിഴവുമായി ബന്ധപ്പെട്ട് ആശങ്കപ്പെടുത്തുന്ന വാർത്തകളാണ് സമീപകാലത്ത് പുറത്തുവരുന്നത്. എല്ലാ മെഡിക്കൽ കോളേജുകളിലും വിവിധ വിഭാഗങ്ങളിലായി നൂറുകണക്കിന് ഡോക്ടർമാരുടെയും പാരമെഡിക്കൽ,സ്റ്റാഫ് നേഴ്‌സ് ജീവനക്കാരുടെയും  തസ്തികളാണ് ഒഴിഞ്ഞ് കിടക്കുന്നത്.ഇവ നികത്തുന്നതിന് സർക്കാർ നടപടിയെടുക്കുന്നില്ല. ചില സ്ഥലങ്ങളിൽ ഡോക്ടർമാരെ നിയമിച്ചാലും അവരെല്ലാം സ്വകാര്യ ആശുപ്രതികളിലേക്ക് പോകുന്നു. അതൊഴിവാക്കാനും സർക്കാരിന് നടപടിയില്ല. ആരോഗ്യമേഖലയിൽ അഴിമതി വ്യാപകമായി. കോവിഡ് കാലത്തെ പിപിഇ കിറ്റ് കൊള്ള നാം കണ്ടതാണ്. ആരോഗ്യമേഖലയെ സംരക്ഷിക്കുന്നതിനായി സർക്കാർ കൊണ്ടുവരുന്ന പദ്ധതികൾക്ക്  എല്ലാ സഹായവും നൽകാൻ പ്രതിപക്ഷ ജനപ്രതിനിധികൾ തയ്യാറാണെന്നും കെസി വേണുഗോപാൽ പറഞ്ഞു.

ഡിസിസി പ്രസിഡന്റ് അഡ്വ.മാർട്ടിൻ ജോർജ്ജ് സ്വാഗതം പറഞ്ഞു. നേതാക്കളായ അഡ്വ.സജീവ് ജോസഫ്‌ എം എൽ എ അഡ്വ.സോണി സെബാസ്റ്റിയൻ, വി എ നാരായണൻ, സജീവ് മാറോളി, റിജിൽ മാക്കുറ്റി,അഡ്വ.ടി ഒ മോഹനൻ,മുഹമ്മദ് ബ്ലാത്തൂർ,രജനി രാമാനന്ത്,എം പി ഉണ്ണികൃഷ്ണൻ, രാജീവൻ എളയാവൂർ ,കൊയ്യം ജനാർദനൻ,അമൃത രാമകൃഷ്ണൻ,വി പി അബ്ദുൽ റഷീദ്, പ്രൊഫ.കെ വി ഫിലോമിന,ശ്രീജ മഠത്തിൽ, പി മുഹമ്മദ് ഷമ്മാസ് ,പി കെ സരസ്വതി,അഡ്വ.പി ഇന്ദിര, സജീവൻ, എം സി അതുൽ തുടങ്ങിയ നേതാക്കൾ സംസാരിച്ചു.

Tags