കതിരൂരിൽ കോൺക്രീറ്റ് ജോലിക്കിടെ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു

Worker collapses and dies while working on concrete in Kathiroor

കതിരൂർ: കോൺക്രീറ്റ് ജോലിക്കിടെ തൊഴിലാളി  കുഴഞ്ഞുവീണു മരിച്ചു. ആയിത്തറ ചിറമ്മൽ ഹൗസിൽ പത്തലായി പുരുഷോത്തമൻ (72) നാണ് മരിച്ചത്. ഇന്നലെവൈകുന്നേരം നാലുമണിയോടെ  കതിരൂരിൽ കോൺക്രീറ്റ് ജോലിക്കിടെ കുഴഞ്ഞുവീഴുകയായിരുന്നു  ജോലിക്കിടെ കൈ കഴുകാൻ പുറത്തേക്ക് പോയ പുരുഷോത്തമൻ തിരികെ എത്താത്തതിനെ തുടർന്ന് തൊഴിലാളികൾ അന്വേഷിച്ച് ചെന്നപ്പോഴാണ് സമീപത്ത് വീണു കിടക്കുന്നതായി കണ്ടത്. 

കൂടെയുണ്ടായിരുന്ന തൊഴിലാളികൾ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: പരേതയായ യശോദ. മക്കൾ: ഷജിന, ഷിംന, ഷനോജ്. മരുമക്കൾ: ജീജൻ, സുനിൽ, ആതിര. സഹോദരങ്ങൾ: അശോകൻ, ബാലകൃഷ്ണൻ, സുകുമാരൻ, പ്രകാശൻ, സതി, പരേതനായ നന്ദനൻ.  മൃതദേഹം തലശ്ശേരി ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Tags