പ്രാപ്പൊയിലിൽ "കസ്തൂരി ശലഭം എൻ്റെ അമ്മയുടെ ഡയറികുറിപ്പുകൾ" പുസ്തക പരിചയം നടത്തി

Book launch of "Kasturi Shalabham My Mother's Diary Notes" held at Prapoyil

 ചെറുപുഴ : നവപുരം കലാ സാഹിത്യസഭ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബോളിവുഡ്  സംവിധായകനും കവിയുമായ സർ.സോഹൻ റോയിയുടെ "കസ്തൂരി ശലഭം എൻ്റെ അമ്മയുടെ ഡയറികുറിപ്പുകൾ" എന്ന പുസ്തക പരിചയം പ്രാപ്പൊയിൽ ചെറുശ്ശേരി ഗ്രാമത്തിലെ നവപുരം മതാതീത ദേവാലയത്തിൽ വെച്ച് സംഘടിപ്പിച്ചു.  ‌‌

Book launch of

എഴുത്തുകാരനും ഹ്രസ്വചിത്ര സംവിധായകനും വ്ലോഗറുമായ അജിത്ത് കൂവോട്  പുസ്തക പരിചയം നടത്തി. നവപുരം കലാസാഹിത്യ സഭ ജില്ലാ പ്രസിഡണ്ട് ഇ ആർ ശോഭന അധ്യക്ഷത വഹിച്ചു. പി.പി.രാജേഷ്, ഇ മോഹനൻ കുറ്റിക്കോൽ, നവപുരം സ്ഥാപക പ്രസിഡണ്ട് പ്രാപ്പൊയിൽ നാരായണൻ, പ്രകാശൻ പുത്തൂർ തുടങ്ങിയവർ സംസാരിച്ചു. ജിജു ഒറപ്പടി സ്വാഗതവും മധു നമ്പ്യാർ മാതമംഗലം നന്ദിയും പറഞ്ഞു. സാഹിത്യകാരന്മാരും ഗ്രന്ഥശാല പ്രവർത്തകരും വായനക്കാരും പുസ്തകപരിചയം പരിപാടിയിൽ പങ്കെടുത്തു.  കണ്ണൂർ അഥീന നാടക നാട്ടറിവ് വീട് നാട്ടറിവു പാട്ടുകൾ അവതരിപ്പിച്ചു.

Tags