കശ്മീർ ഭീകരാക്രമണം; കണ്ണൂരിൽ ബിജെപി പ്രതിഷേധപ്രകടനം നടത്തി

Kashmir terror attack; BJP holds protest in Kannur
Kashmir terror attack; BJP holds protest in Kannur

കണ്ണൂർ: ജമ്മുകശ്മീരിലെ പെഹൽഗാമിൽ മതഭീകരരുടെ അക്രമത്തിൽ പ്രതിഷേധിച്ച് സംഘപരിവാർ സംഘടനകളുടെ നേതൃത്വത്തിൽ കണ്ണൂരിൽ നടന്ന പ്രതിഷേധത്തിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു. കണ്ണൂർ താളിക്കാവിൽ നിന്നാരംഭിച്ച പ്രതിഷേധ റാലി കാൽടെക്‌സിൽ സമാപിച്ചു.  തുടർന്ന് പാക്പ്രധാനമന്ത്രി ഷഹബാസ് ഷരീഫിന്റെ കോലംകത്തിച്ചു. കാൽടെക്‌സിൽ നടന്ന പ്രതിഷേധ സംഗമത്തിൽ ബിജെപി ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ് കുമാർ അധ്യക്ഷത വഹിച്ചു.

tRootC1469263">

കശ്മീരിൽ അക്രമം നടത്തിയ മതഭീകരവാദികൾക്ക് പിൻതുണ നൽകിയ പാക്കിസ്ഥാന് ശക്തമായ മറുപടി നൽകുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാക്ക് പാഴാവില്ലെന്ന് പ്രതിഷേധ സംഗമത്തിൽ ബിജെപി സംസ്ഥാന സെക്രട്ടറി കെ. രഞ്ജിത്ത് പറഞ്ഞു. കശ്മീരിലുൾപ്പടെ ഭാരതത്തിലുടനീളം ഭീകരാക്രമണത്തിനെതിരെ ശക്തമായ പ്രതിഷേധം അലയടിക്കുകയാണ്. പുൽവാമയിൽ നമ്മുടെ സൈനികർക്ക് നേരെ അക്രമം നടത്തിയപ്പോൾ പാക്കിസ്ഥാനിൽ കയറി തീവ്രവാദികളെ ഉൻമൂലനം ചെയ്ത പാരമ്പര്യം നമുക്കുണ്ട്. വാക്ക് പാലിക്കുന്ന ശക്തനായ പ്രധാന മന്ത്രിയാണ് ഭാരതം ഭരിക്കുന്നതെന്നും രഞ്ജിത്ത് പറഞ്ഞു.

ദേശീയ സമിതിയംഗം സി. രഘുനാഥ് സംസാരിച്ചു. ബിജെപി ജില്ലാ വൈസ് പ്രസിഡന്റുമാരായ ഒ.കെ. സന്തോഷ് കുമാർ, അഡ്വ. അർച്ചനാ വണ്ടിച്ചാൽ, രാഗിണി ടീച്ചർ, എ. സുരേഷ് ബാബു, സെക്രട്ടറിമാരായ ടി. ജ്യോതി, ടി. കൃഷ്ണ പ്രഭ, അർജുൻ മാവിലക്കണ്ടി, കണ്ണൂർ മണ്ഡലം പ്രസിഡന്റ് ബിനിൽ കണ്ണൂർ, രാഹുൽ രാജീവ്, ഷമീർ ബാബു, ജിജു വിജയൻ, കെ.ജി. ബാബു, അരുൺ കൈതപ്രം തുടങ്ങിയവർ നേതൃത്വം നൽകി. ജില്ലാ സെക്രട്ടറി എം. അനീഷ് കുമാർ സ്വാഗതവും ട്രഷറർ പി.കെ. ശ്രീകുമാർ നന്ദിയും പറഞ്ഞു.

Tags