കണ്ണൂർ ചെറുപുഴയിൽ സ്കൂൾ വിദ്യാർത്ഥിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ വൈദികൻ ഒളിവിൽ

Priest accused in the case of molesting a school student in Cherupuzha, Kannur, is absconding.
Priest accused in the case of molesting a school student in Cherupuzha, Kannur, is absconding.

ചെറുപുഴ : സ്‌കൂൾ വിദ്യാർത്ഥിയെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ വൈദികനെതിരെ പോക്സോ നിയമപ്രകാരം 
കേസെടുത്തു. അതിരുമാവ് പള്ളിയിലെ ഫാദർ പോൾ തട്ടുപറമ്പിലിനെതിരെയാണ് ചിറ്റാരിക്കാൽ പൊലീസ് കേസെടുത്തത്. 2024 മെയ് 15 മുതൽ ആഗസ്‌ത് 13 വരെയുള്ള ദിവസങ്ങളിൽ കുട്ടിയെ പോൾ തട്ടുപറമ്പിൽ പീഡിപ്പിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. 

tRootC1469263">

സ്‌കൂളിൽ നടത്തിയ കൗൺസിലിംഗിനിടെയാണ് പതിനാറുകാരനായ വിദ്യാർത്ഥി പോൾ തന്നെ പീഡിപ്പിച്ച വിവരം വെളിപ്പെടുത്തിയത്. തുടർന്ന് അധികൃതർ വിവരം ചൈൽഡ് ലൈനിന് കൈമാറുകയായിരുന്നു. ചൈൽഡ് ലൈൻ പ്രവർത്തകർ കുട്ടിയെയും കൂട്ടി ചിറ്റാരിക്കൽ പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചതോടെ പ്രതി ഒളിവിൽ പോയി. ഇയാളെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കിയതായി ചിറ്റാരിക്കൽ പൊലീസ് അറിയിച്ചു.

Tags