സാമ്പത്തിക സഹായം കുറഞ്ഞുപോയതിന് വൈദികനെ കുത്തി പരുക്കേൽപ്പിച്ച കാസർകോട് സ്വദേശി അറസ്റ്റിൽ
Jun 14, 2025, 14:19 IST
കണ്ണൂർ: കണ്ണൂരിൽ ബിഷപ് ഹൗസിൽ കയറി വൈദികനെ കുത്തി പരുക്കേൽപ്പിച്ചു. സാമ്പത്തിക സഹായം ചോദിച്ചെത്തിയ യാളാണ് അഡ്മിനിട്രേറ്റർ ഫാ. ജോർജ് പൈനാടത്തിനെ കുത്തിപ്പരുക്കേൽപ്പിച്ചത്. വൈദികൻ നൽകിയ സഹായമായി നൽകിയ തുക കുറഞ്ഞു പോയെന്നാരോപിച്ച് കറിക്കത്തി ഉപയോഗിച്ചായിരുന്നു ഇയാൾ വൈദികനെ ആക്രമിച്ചത്.
തനിക്ക് സുഖമില്ലാത്ത ആളാണെന്നും അതിനാൽ സഹായിക്കണം എന്നും ഇയാൾ ആവശ്യപ്പെട്ടു. തുടർന്ന് വൈദികൻ 1000 രൂപ സാമ്പത്തിക സഹായം നൽകി. എന്നാൽ ഇത് കുറഞ്ഞ് പോയെന്നാരോപിച്ചായിരുന്നു ആക്രമണം. സംഭവത്തിൽ കാസർകോട് ഭീമനടിയിലെ സാവിയർ കുഞ്ഞിമോൻ എന്ന മുഹമ്മദ് മുസ്‌തഫയെ പൊലീസ് അറസ്റ്റ് ചെയ്തു.ആക്രമണത്തിൽ വൈദികന്റെ വലതു കൈയ്ക്കും, വയറിനും കുത്തേറ്റു. ഇദ്ദേഹം നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ് .
.jpg)


