കരുണാകരഗുരു ജയന്തി :കണ്ണൂരിൽ പായസ വിതരണം നടത്തി
Aug 25, 2025, 12:28 IST
കണ്ണൂർ:തിരുവനന്തപുരം പോത്തൻകോട്ടെ ശാന്തിഗിരി ആശ്രമം സ്ഥാപകൻ കരുണാകര ഗുരുവിന്റെ ജന്മദിനത്തിന്റെ ഭാഗമായി കണ്ണൂരിൽ പായസ വിതരണം നടത്തി. ശാന്തിഗിരി ആശ്രമം കണ്ണൂർ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്റ്റേഡിയം കോർണറിൽ സംഘടിപ്പിച്ചപായസ വിതരണത്തിന്റെ ഉദ്ഘാടനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു.
tRootC1469263">ചടങ്ങിൽ വന്ദന രൂപൻ ജ്ഞാനതപസ്വി അദ്ധ്യക്ഷത വഹിച്ചു. ഡോ: മുരളീധരൻ ,കെ സജിത് എന്നിവർസംസാരിച്ചു.എ രാജീവൻ , മനോജ് മാത്തൻ ,പി എം ബാബു എന്നിവർ നേതൃത്വം നൽകി.ആഗസ്ത് 29 നാണ് കരുണാകര ഗുരുവിന്റെ ജന്മദിനം.
.jpg)


