മഹാരാഷ്ട്രയിൽ ബൈക്കിടിച്ച് കാർത്തികപുരം സ്വദേശിയായ അധ്യാപകൻ മരിച്ചു

A teacher from Karthikapuram died after being hit by a motorcycle in Maharashtra.

ആലക്കോട് : റോഡരികിലൂടെ നടന്നു പോകുന്നതിനിടെ ബൈക്കിടിച്ച് കാർത്തിക പുരം സ്വദേശി മരിച്ചു കാർത്തികപുരം നൂറേക്കറിലെ വട്ടോലിൽ വി പി വിജേഷ് കുമാറാ (32) ണ് മരിച്ചത്. കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിലെ സിരോങ്കയിൽ വച്ചാണ് അപകടം. പത്ത് വർഷത്തോളമായി അവി ടെ അധ്യാപകനായി ജോ ലി ചെയ്യുന്ന വിജേഷ് ജോലി കഴിഞ്ഞ് താമസ സ്ഥലത്തേക്ക് പോകുന്നതിനിടെ ബൈക്ക് വന്നിടിക്കുകയായിരുന്നു. 

ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സക്കിടെയാണ് മരിച്ചത്. നാട്ടിലെത്തിച്ച മൃത ദേഹം വീട്ടുവളപ്പിൽ സംസ്ക രിച്ചു. പരേതനായ പ്രഭാക രൻ നായരുടെയും തങ്കമ്മ യുടെയും മകനാണ്. ഭാര്യ: മയൂരി (മഹാരാഷ്ട്ര). യ മക്കൾ: വിസ്മയ, വിജ്വൽ.

Tags