ചെറുവത്തൂരിൽ മുക്കുപണ്ടം നൽകി അഞ്ച് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ കർണാടക സ്വദേശിനി അറസ്റ്റിൽ

A woman from Karnataka has been arrested in a case involving the swindling of ₹5 lakh in Cheruvathur by handing over imitation gold.

 ചെറുവത്തൂർ : സ്വർണ്ണമാലയെന്ന് വിശ്വസിപ്പിച്ച്സ്വർണ്ണനിറത്തിലുള്ള മുക്കുപണ്ടം നൽകി യുവാവിൽ നിന്ന് അഞ്ച് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ കർണാടക സ്വദേശിനി  അറസ്റ്റിൽ. സംഭവവുമായി ബന്ധപ്പെട്ട കൂട്ടുപ്രതിക്കായി പോലീസ് അന്വേഷണം വ്യാപിപ്പിച്ചു.

ചെറുവത്തൂർ പാക്കനാർ തിയേറ്ററിന് സമീപം കഴിഞ്ഞ ദിവസം രാവിലെ നടന്ന തട്ടിപ്പുമായി ബന്ധപ്പെട്ട് കർണാടക സ്വദേശിനിയായ ശാന്തി (50)യെയാണ് ചന്തേര പോലീസ് അറസ്റ്റ് ചെയ്തത്. കേസിലെ കൂട്ടുപ്രതിയായ രാജുവിനെ കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണ്.തൃക്കരിപ്പൂർ അപ്പിയാൽ സ്വദേശിയായ എം. അനീഷിൻ (46)നിന്ന്സ്വർണ്ണമാലയെന്ന് പറഞ്ഞ് സ്വർണ്ണനിറത്തിലുള്ള മുക്കുപണ്ടം നൽകി അഞ്ച് ലക്ഷംരൂപതട്ടിയെടുത്തെന്നാണ് കേസ്. സംഭവവുമായി ബന്ധപ്പെട്ട് യുവതി ഉൾപ്പെടെ രണ്ടുപേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.

Tags