തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ ദർശന പുണ്യം തേടി കർണാടക സഹകരണ വകുപ്പ് മന്ത്രി ലക്ഷ്മൺ എസ് സാവഡി
കണ്ണൂർ : ദക്ഷിണ ഭാരതത്തിലെ മഹാക്ഷേത്രങ്ങളിൽ ഏറ്റവും പ്രശസ്തമായ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ ദർശന പുണ്യം തേടി കർണാടക സഹകരണ വകുപ്പ് മന്ത്രി ലക്ഷ്മൺ എസ് സാവഡി എത്തി. ക്ഷേത്രത്തിലെ പ്രശസ്തമായ വഴിപാട് ആയ പൊന്നിൻകുടം വഴിപാട് ആണ് അദ്ദേഹം സമർപ്പിച്ചത്. കണ്ണൂരിലെ മാടായി കാവ് സന്ദർശിച്ചതിനുശേഷം ആണ് അദ്ദേഹം തളിപ്പറമ്പിൽ എത്തിയത്. ടി. ടി. കെ ദേവസ്വം ട്രസ്റ്റി അംഗങ്ങളായ ടി ടി മാധവൻ, എം എൻ നമ്പൂതിരി, എക്സിക്യൂട്ടീവ് ഓഫീസർ കെ പി വിനയൻ എന്നിവർ ചേർന്ന് മന്ത്രിയെ സ്വീകരിച്ചു. നിലവിൽ ഉത്തര കന്നട ജില്ലകളുടെ ചുമതല കൂടി ഇദ്ദേഹം വഹിക്കുന്നുണ്ട്.

പ്രശസ്തമായ ഈ ക്ഷേത്രത്തിൽ രാഷ്ട്രീയ ചലച്ചിത്ര രംഗത്തുള്ളവർ ദര്ശനത്തിനെത്തുകയും പൊന്നിൻകുടം ഉൾപ്പടെയുള്ള പ്രസിദ്ധമായ വഴിപാടുകൾ നടത്തുകയും ചെയ്തിരുന്നു.
.jpg)

