കർക്കിടക വാവ് നാളെ: കണ്ണൂർ ജില്ലയിൽ ബലിതർപ്പ ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ

Karkidaka Vavu Rituals: Green Protocol Must Be Strictly Followed


കണ്ണൂർ: കർക്കിടക വാവ് നാളെ ജില്ലയിലെ വിവിധ ക്ഷേത്രങ്ങളിലും സ്‌നാന ഘട്ടങ്ങളിലും ആയിരക്കണക്കിന് ഹൈന്ദവ വിശ്വാസികൾ തങ്ങളുടെ പൂർവ്വ പിതാമഹന്മാർക്കായി ബലിതർപ്പണം നടത്തും. ക്ഷേത്രങ്ങളോട് ചേർന്നുള്ള സ്‌നാന ഘട്ടങ്ങളിലും ബലി തർപ്പണത്തിനായി തയ്യാറാക്കിയ പ്രത്യേക ഇടങ്ങളിലും ബലികർമ്മങ്ങൾ നടക്കും. ബ ലിതർപ്പണത്തിനുള്ള എല്ലാ ഒരുക്കങ്ങളും പ ടൂർത്തിയായി കഴിഞ്ഞു.

തലശ്ശേരി തൃക്കെ ശിവക്ഷേൽ ത്തിന്റെയും തലായി ബാലഗോപാല സേവാ കേന്ദ്രത്തിന്റെയും നേതൃത്വത്തിൽ തലായ് കടപ്പുറത്തും കണ്ണൂർ പയ്യാമ്പലം, തളാപ്പ് സുന്ദരേശ്വര ക്ഷേത്രം, തളിപ്പറമ്പ് തൃച്ഛംബരം ശ്രീകൃഷ്ണ ക്ഷേത്രം തുടങ്ങി വിവിധ ക്ഷേത്ര ങ്ങളിൽ ബലി കർമ്മങ്ങൾ നടക്കും.

തലശ്ശേരി: കർക്കിടകവാവിനോടനുബന്ധി ച്ച് തലശ്ശേരി ശിവക്ഷേത്രത്തിൻ്റെയും ജഗ ന്നാഥ ക്ഷേത്രത്തിൻ്റെയും ആഭിമുഖ്യത്തിൽ നടക്കുന്ന ബലിതർപ്പണക്രിയകൾക്ക് ഒരുക്ക

ങ്ങൾ പൂർത്തിയായി. തൃക്കൈക്കെ ക്ഷേത്രത്തി ൻ്റെ നേതൃത്വത്തിലുള്ള ബലിതർപ്പണക്രിയ തലായി കടപ്പുറത്ത് ആറുമണി മുതൽ പതി നൊന്ന് മണി വരെയാണ് നടക്കുക. ആയി രക്കണക്കിന് ആളുകൾക്ക് ഒരുമിച്ച് കർമ്മം ചെയ്യാനുള്ള ഒരുക്കങ്ങളും വാഹനം പാർക്ക് ചെയ്യാനുള്ള സൗകര്യങ്ങളും സാമഗ്രികളും ഒ രുക്കിയിട്ടുണ്ട്. ജഗന്നാഥ ക്ഷേത്രത്തിൽ രാവി ലെ അഞ്ച് മണിമുതൽ ബലിതർപ്പണ ക്രിയ ആരംഭിയ്ക്കുക. ഇതോടൊപ്പം തന്നെ തിലഹ വനം, പ്രതിമാ സങ്കല്പ‌ം, ക്ഷേത്രപിണ്ഡം എ ന്നീ പിതൃ കർമ്മങ്ങൾക്കുള്ള ഒരുക്കങ്ങളും പ ർത്തിയായി.

പാനൂർ: അണിയാരം ശിവ ക്ഷേത്രത്തിൽ കർ ക്കിടക വാവ് ദിനത്തിൽ ക്ഷേത്രം ആറാട്ട് ചിറ ക്കടവിൽ 6. 30 മുതൽ 10 മണി വരെ ബലിതർ പ്പണം നടക്കും. പൂക്കോം പോക്കിലോട്ട് മൊ യിലോം ശിവക്ഷേത്രത്തിൽ കർക്കിടക വാവ് ബലിതർപ്പണം നാളെ കാലത്ത് 6 മണി മു തൽ ക്ഷേത്രം തീർത്ഥ സ്ഥാനമായ മാനസസ് രോവറിൽ നടക്കും.

ഇരിട്ടി: കീഴൂർ മഹാദേവ - മഹാവിഷ്ണു‌ ക്ഷേത്ര സമിതികളുടെ നേത്യത്വത്തിൽ ബ ലിതർപ്പണ ചടങ്ങുകൾ നടക്കും. പുലർച്ചെ 5 മണിയോടെ ബലിതർപ്പണ ചടങ്ങുകൾ ആ രംഭിക്കും. ബാവലിപ്പുഴക്കരയിലാണ് ചടങ്ങു കൾ നടക്കും.

മട്ടന്നൂർ: സമസ്‌ത കേരള വാര്യർ സമാജം മ ട്ടന്നൂർ യൂണിറ്റ് കല്ലൂർ ഐക്കുളത്തിൽ പിന്ത തർപ്പണം സംഘടിപ്പിക്കും.. നാളെ രാവിലെ 5.30 മുതൽ 8.30 വരെയാണ് ബലിയർപ്പണം നടക്കുക.

പയ്യാവൂർ: വാസവപുരം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ കർക്കിടക വാവ് ബലിതർപ്പ ണം മൂർത്തിക്കടവ് സ്‌നാന ഘട്ടത്തിൽ നട ക്കും.

മട്ടന്നൂർ വെളിയമ്പ്ര കാഞ്ഞിരമണ്ണ് ശ്രീ മഹാ വിഷ്‌ണു ക്ഷേത്രത്തിൽ കർക്കിടക വാവ് പത്യതർപ്പണം ആഗസ്‌ത് 12 ന് നടക്കും. കാ ലത്ത് 5.30 മുതൽ അനന്തൻ കടവിലാണ് പ  ിത്യതർപ്പണം നടക്കുക. രതീഷ് ശാന്തി ചേർ ത്തല മുഖ്യ കാർമ്മികത്വം വഹിക്കും

Tags