തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ കർക്കിടക സംക്രമം ജൂലൈ 16 ന്

Karkidaka Sankraam at Taliparamba Rajarajeshwara Temple on July 16

തളിപ്പറമ്പ് : പുരാതന കേരളത്തിലെ പ്രശസ്തമായ 108 ശിവാലയങ്ങളിൽ ഒന്നായ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ കർക്കിടക സംക്രമം (1201 മിഥുനം 31 ) വ്യാഴാഴ്ച്ച 2026 ജൂലൈ 16 ന്. കർക്കിടക സംക്രമ നാളിൽ രാവിലെ 4.00 മണിക്ക് കണിക്ക് തുറക്കുമെന്ന് ടിടികെ ദേവസ്വം അറിയിച്ചു. 

രാമായണം മാസത്തെ വരവേൽക്കാൻ തയ്യാറെടുക്കുന്നതാണ് കർക്കിടക സംക്രാന്തി.  മിഥുന മാസത്തിലെ അവസാന ദിനമാണ് കർക്കിടക സംക്രാന്തിയായി ഹൈന്ദവ വിശ്വാസികൾ ആചരിക്കുന്നത് കർക്കിടകത്തിലേക്ക് കടക്കുന്നത്തിന്റെ ഓർമ്മപ്പെടുത്തൽ കൂടിയാണ് കർക്കിടക സംക്രാന്തി. തിന്മയുടെ പ്രതീകമായ മൂദേവിയെ വീട്ടിൽ നിന്നും മനസിൽ നിന്നും പടിയിറക്കി നന്മയുടെയും ഐശ്വര്യത്തിന്റെയും പ്രതീകമായ ശ്രീദേവിയെ സ്വീകരിക്കുന്നതാണ് കർക്കിടക സംക്രാന്തിയുടെ ഐതീഹ്യം. വീടുകളിലെ മാറാലയും പൊടിയും എല്ലാം അടിച്ചുവാരി വൃത്തിയാക്കി ഛേട്ടയെ പുറത്താക്കും, തുടർന്ന് ഭഗവതിയെ അകത്ത് പ്രതിഷ്ഠിക്കും. ഈ ദിനത്തിലെ ക്ഷേത്ര ദർശനം ഏറെ പുണ്യമുള്ളതാണെന്നാണ് വിശ്വാസം. അതിനാൽത്തന്നെ കേരളത്തിലെ ഏറ്റവും പ്രധാന ക്ഷേത്രങ്ങളിലൊന്നായ തളിപ്പറമ്പ രാജരാജേശ്വര ക്ഷേത്രത്തിൽ ആയിരകണക്കിന് ഭക്തരാണ് എത്താറുള്ളത്. 

കർക്കിടകത്തിൽ ഭവനങ്ങളിൽ ഗണപതി ഹോമവും ഭഗവതി സേവയും നടത്താറുണ്ട്. എല്ലാ ക്ഷേത്രങ്ങളിലും വിശേഷാൽ പൂജകളും മറ്റും നടത്താറുണ്ട്. അടുത്ത ഒരു വർഷത്തേക്ക് വിഘ്‌നങ്ങൾ ഒഴിവാക്കി വീട്ടിൽ ഐശ്വര്യം നിറയാൻ വഴിപാടുകളും പൂജകളും സഹായിക്കുമെന്നാണ് വിശ്വാസം.

Tags