കരിവെള്ളൂരിലെ ക്ഷേത്രകുളത്തിൽ ഇടുക്കി ചെറുതോണി സ്വദേശിയായ യുവാവ് മുങ്ങിമരിച്ചു

A young man from Cheruthoni, Idukki, drowned in a temple pond in Karivellur
A young man from Cheruthoni, Idukki, drowned in a temple pond in Karivellur

പയ്യന്നൂർ: കരിവെള്ളൂരിലെക്ഷേത്ര കുളത്തിൽ ഇടുക്കി സ്വദേശിയായ യുവാവ് മുങ്ങിമരിച്ചു.കരിവെള്ളൂർ ഓണക്കുന്ന് ശിവക്ഷേത്ര കുളത്തിലാണ് യുവാവ് മുങ്ങിമരിച്ചത്.ബാംഗ്ലൂരിൽ വിദ്യാർത്ഥിയായിരുന്ന ഇടുക്കി ചെറുതോണി മഞ്ഞപ്പാറ സ്വദേശി ചേനാറ്റിൻഹൗസിൽ പരേതനായ റെജി-സോഫി ദമ്പതികളുടെ ഏകമകൻ അഖിൽ അഗസ്റ്റിൻ (22)ആണ് മരിച്ചത്.

tRootC1469263">

ചൊവ്വാഴ്ച്ചവൈകുന്നേരം 5.30 നാണ് സംഭവം.ബാംഗ്ലൂരിലെ സെന്റ് ക്രിസ്തു ജയന്തി കോളേജിൽ ബിബിഎം പഠനം പൂർത്തിയാക്കിയ ശേഷം ജോലി ലഭിച്ചതിനെ തുടർന്ന് ബാംഗ്ലൂരിലെ സെന്റ് അലോഷ്യസ് ഹോസ്റ്റലിൽ ഒപ്പം താമസിക്കുന്ന വിദ്യാർത്ഥികളും സുഹൃത്തുക്കളായ ചെറുകുന്ന് കീഴറ സ്വദേശി പി.പി.അഭയ്, കരിവെള്ളൂർ മണക്കാട്ടെ ആദിത്ത് സന്തോഷ്, പയ്യന്നൂർ കണ്ടങ്കാളിയിലെ അഭിമന്യു, തളിപ്പറമ്പ് തൃച്ഛംബരത്തെ ജോഷ്വാ ജാക്‌ലോൺ എന്നിവർക്കൊപ്പം കരിവെള്ളൂർ മണക്കാട്ടെ സുഹൃത്ത് ആദിത്ത് സന്തോഷിന്റെ വീട്ടിലെത്തിയതായിരുന്നു അഖിൽ.ചൊവ്വാഴ്ച്ചവൈകുന്നേരം കൂട്ടുകാരുമൊത്ത് ഓണക്കുന്നിലെ ശിവക്ഷേത്ര ക്ഷേത്രകുളത്തിൽ കുളിക്കാൻ എത്തിയതായിരുന്നു.മൃതദേഹം പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.

Tags