സംസ്ഥാന സ്കൂൾ കലോത്സവത്തിന് കണ്ണൂരിൻ്റെ കുതിപ്പിന് ശക്തി പകരാൻ കരിവെള്ളൂർ ഹൈസ്കൂളിൽ നിന്ന് 46 പ്രതിഭകൾ

46 talents from Karivellur High School to boost Kannur's momentum for the State School Kalottsavam

 കരിവെള്ളൂർ: തൃശൂരിൽ വെച്ച് നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുക്കുന്ന 46 കലാ പ്രതിഭകൾക്ക് ഹൃദ്യമായ യാത്രയയപ്പ് നൽകി.ഹൈസ്ക്കൂൾ വിഭാഗത്തിൽ പുതുതായി ഉൾപ്പെടുത്തിയ ഗോത്രവർഗ്ഗ നൃത്ത ഇനങ്ങളായ പണിയ നൃത്തം,ഇരുള നൃത്തം എന്നീ രണ്ടിനങ്ങളിലും കണ്ണൂർ ജില്ലയെ പ്രതിനിധീകരിക്കുന്നത് കരിവെള്ളൂർ എ വി സ്മാരക ഗവ:ഹയർ സെക്കൻററി സ്കൂളിലെ കുട്ടികളാണ്.പ്രത്യേക പരിശീലകരില്ലാതെ തിരുവാതിരക്കളിയിൽ ജില്ലയിൽ ഒന്നാം സ്ഥാനം നേടിയ കരിവെള്ളൂരിലെ പ്രതിഭകൾ കണ്ണൂർ ജില്ലക്ക് വേണ്ടി മത്സരിക്കും. വർഷങ്ങളായിപൂരക്കളി മത്സരത്തിലെ അനിഷേധ്യത തെളിയിക്കാൻ പൂരക്കളിയിലും ഇവിടത്തെ കുട്ടികൾ മത്സരിക്കും .

tRootC1469263">

ഒരു പതിറ്റാണ്ടിലധികമായി കരിവെള്ളൂർ ടീം തന്നെയാണ് സംസ്ഥാന തലത്തിൽ കണ്ണൂർ ജില്ലയെ പ്രതിനിധീകരിക്കുന്നത്.യാത്രയയപ്പ് ചടങ്ങിൽ പണിയ നൃത്തം പരിശീലകനും ഫോക് ലോർ അക്കാദമി യുവ പ്രതിഭാ പുരസ്കാര ജേതാവുമായ കെ.കെ. രാജേന്ദ്രനെ ആദരിച്ചു.പ്രിൻസിപ്പൽ എം.രഞ്ജിത്, പ്രധാനാധ്യാപകൻ എം. ലക്ഷ്മണൻ,രാകേഷ് എ,സന്തോഷ്.കെ, വിനോദ്.പി. പി,നയന. ടി,ഷൈമ.കെ.വി എന്നിവർ സംസാരിച്ചു.

Tags