കരിവെള്ളൂർ മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡൻ്റ് സന്തോഷ് കുണിയൻ രാജിവെച്ചു

Karivellur constituency Congress Vice President Santosh Kunian resigns

 കരിവെള്ളൂർ : നേതൃതലത്തിൽ അഭിപ്രായ ഭിന്നത രൂക്ഷമായി നിലനിൽക്കുന്നകോൺഗ്രസ് കരിവെള്ളൂർ മണ്ഡലത്തിൽ നിന്നും വൈസ് പ്രസിഡൻ്റും പതിനാലാം വാർഡ് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറിയുമായ സന്തോഷ് കുണിയൻ ( വി. സന്തോഷ് കുമാർ) കോൺഗ്രസിൽ നിന്നും രാജിവെച്ചതായി വാർത്ത സമ്മേളനത്തിൽ അറിയിച്ചു. യൂത്ത് കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡൻ്റ്, ചെറുപുഴ ബ്ലോക്ക് സെക്രട്ടറി എന്നീ ചുമതലകൾ വഹിച്ചിരുന്നു.

tRootC1469263">

ബിജെപിയുമായി അന്തർധാര നടത്തുന്ന മണ്ഡലം പ്രസിഡൻ്റ് ഷീബ മുരളിയുടെ ഏകാധിപത്യ പ്രവണതയിൽ പ്രതിഷേധിച്ചാണ് രാജിയെന്ന് അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പിൽ 13, 14 വാർഡുകളിൽ സ്ഥാനാർഥിയെ പുറമെ നിന്ന് കെട്ടിയേൽപ്പിക്കുന്ന അവസ്ഥയുണ്ടായി. കൂടിയാലോചനകളില്ലാതെയാണ് സ്ഥാനാർഥികളെ തീരുമാനിച്ചത്. ശക്തമായ വാർഡ് കമ്മിറ്റികളാണ് ഇവിടെയുള്ളത്. - പതിനെട്ടാമത്തെ വയസിൽ കോൺഗ്രസ് രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയ ആളാണ് താൻ. തന്നോടു പോലും ആലോചിക്കാതെയാണ് അടുത്ത കാലത്ത് കോൺഗ്രസിലേക്ക് വന്ന മണ്ഡലം പ്രസിഡൻ്റ് തീരുമാനമെടുത്തത്. ബിജെപിയെ സഹായിക്കാനാണ് സ്ഥാനാർഥികളെ തീരുമാനിച്ചത്. ഈ തീരുമാനം അംഗീകരിക്കാൻ കഴിയില്ലെന്നുംപൊതു പ്രവർത്തന രംഗത്ത് സജീവമായി തുടരുമെന്നും തന്നെ സ്വീകരിക്കാൻ തയാറാകുന്ന പാർട്ടിയിൽ ചേരുമെന്നും സന്തോഷ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

Tags