ഓശാന പെരുന്നാൾ ആഘോഷങ്ങൾക്ക് ആശംസ നേർന്ന് കരീം ചേലേരി പള്ളിക്കുന്ന് സെൻ്റ് മേരീസ് ദേവാലയം സന്ദർശിച്ചു

Karim Cheleri visited St Marys Church in Pallikunnu to extend his greetings for the Oshana festival celebrations.

കണ്ണൂർ / പള്ളിക്കുന്ന് : ശ്രീപുരം സെൻ്റ് മേരീസ് ക്നാനായ ദേവാലയത്തിലെത്തി ക്രിസ്കതുവിൻ്റെ നഗരപ്രവേശന ഓർമ്മകൾ അയവിറക്കുന്ന ഓശാനപ്പെരുന്നാൾ ആഘോഷത്തിന് ആശംസകൾ നേർന്ന് യു.ഡി.എഫ് അഴീക്കോട് മണ്ഡലം സ്ഥാനാർത്ഥി അഡ്വ. കരീം ചേലേരി. ബിഷപ് മാർ ജോസഫ് പണ്ടാരശ്ശേരിയിൽ, ഫാദർ ജോയി കട്ടിയാങ്കൽ എന്നിവർ ചേലേരിക്ക് അനുഗ്രഹാശിസ്സുകൾ നേർന്നു.

യേശുദേവനെ ഒലീവിലകളുമായി വരവേറ്റതിൻ്റെ പ്രതീകമെന്നോണം കുരുത്തോലകളേന്തി വിശേഷദിന പ്രാർത്ഥനക്കായ് പള്ളിയിലെത്തിയ വിശ്വാസികളുമായി ചേലേരി ആഘോഷദിനത്തിൻ്റെ സൌഹൃദം പങ്കിട്ടു. യു.ഡി.എഫ് പ്രവർത്തകരായ കൂക്കിരി രാജേഷ്, എൻ.വി. പ്രദീപ് കുമാർ, സി. മോഹനൻ, പി.ടി. ജയദേവൻ, സജിത് പയങ്ങോടൻപാറ എന്നിവർ സ്ഥാനാർത്ഥിയുടെ കൂടെയുണ്ടായിരുന്നു.

Tags