കണ്ണൂരിൽ കപ്പച്ചേരി നാരായണൻ അനുസ്മരണവും പുതുതായി തിരഞ്ഞെടുക്കപ്പെട്ട പഞ്ചായത്ത് മെമ്പർമാർക്ക് സ്വീകരണവും നൽകി
കണ്ണൂർ : രാജീവ് ഗാന്ധി ഗ്രാമീണ വിജ്ഞാനകേന്ദ്രം ചാരിറ്റബിൾ ട്രസ്റ്റ് നേതൃത്വത്തിൽ അന്തരിച്ച കോൺഗ്രസ് നേതാവ് കപ്പച്ചേരി നാരായണന്റെ പത്താം ചരമ വാർഷിക ദിനാചരണവും പുഷ്പാർച്ചനയും നടത്തി ചടങ്ങിനോടൊപ്പം പുതുതായി തെരഞ്ഞെടുക്കപ്പെട്ട പഞ്ചായത്ത് മെമ്പർമാർക്ക് സ്വീകരണവും നൽകി. അനുസ്മരണം ദീന സേവന സഭ പ്രൊവിൻഷ്യൽ സെക്രട്ടറി സിസ്റ്റർ മറിയാനുസ് ഉദ്ഘാടനം ചെയ്തു .
tRootC1469263">മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ദാമോദരൻ അധ്യക്ഷൻ വഹിച്ചു ഡിസിസി ജനറൽ സെക്രട്ടറി അഡ്വ. രാജീവൻ കപ്പച്ചേരി പുതുതായിപഞ്ചായത്ത് മെമ്പർമാരായ സുമ ഇ, സൈഫുദ്ദീൻ കെ കെ, അനഘ രവിന്ദ്രൻ, സീനത്ത് മഠത്തിൽ, മാജിദ പി സി എന്നിവർ ആശംസകൾ നേർന്ന് പ്രസംഗിച്ചു
ബ്ലോക്ക് യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡണ്ട് സി.കെ ഉബൈസ് മുൻ പഞ്ചായത്ത് മെമ്പർമാരായ ശ്രുതി പ്രസന്ന സി പി ,പി ആലി സി ഉഷസ്സ് എന്നിവർ ആശംസകൾ നേർന്നു
.jpg)


