കണ്ണൂർ കുന്നോത്ത്പറമ്പിൽ തെരുവ് നായയെയും ആറ് കുഞ്ഞുങ്ങളെയും അടിച്ചു കൊന്നയാൾക്കെതിരെ കേസെടുത്തു

A case has been registered against the man who beat a stray dog ​​and six children to death in Kannur hillock
A case has been registered against the man who beat a stray dog ​​and six children to death in Kannur hillock

പാനൂർ : കുന്നോത്ത് പറമ്പിൽതെരുവു നായയെയും ആറ് നായ്ക്കുഞ്ഞുങ്ങളെയും പാര കൊണ്ട് അടിച്ചു കൊന്നയാള്‍ക്കെതിരെ പൊലീസ് കേസെടുത്തു.

മീത്തലെ കുന്നോത്തു പറമ്പിലെ രാജനെതിരെയാണ് കൊളവല്ലൂര്‍ പൊലീസ് കേസെടുത്തത്. ബുധനാഴ്ച വൈകീട്ട് മീത്തലെ കുന്നോത്തു പറമ്പിലെ ഹോട്ടലിന് സമീപമാണ് സംഭവമുണ്ടായത്.
നായ്ക്കളെ ഇരുമ്പു പാര കൊണ്ട് അടിച്ചു കൊന്ന ശേഷം ഇയാള്‍ കുഴിച്ചിടുകയായിരുന്നു. ഇതിനെതിരെയുള്ള പരാതിയിലാണ് പൊലീസ് നടപടി.

ചത്ത നായ്ക്കളുടെ ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. തുടര്‍ന്ന് മൃഗ സ്‌നേഹികളുടെ സംഘടന അനിമല്‍ വെല്‍ഫയര്‍ ബോര്‍ഡിനെയുള്‍പ്പെടെ സമീപിച്ചു. മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയുന്ന വകുപ്പ് പ്രകാരമാണ് പൊലിസ്  കേസെടുത്തിരിക്കുന്നത്. ഒരു പ്രമുഖ രാഷ്ട്രീയപാർട്ടിയുടെ പ്രാദേശിക നേതാവാണ് രാജൻ.

Tags