കണ്ണൂരിൽ ബൈക്ക് ആംബുലൻസുമായി കൂട്ടിയിടിച്ച് യുവ അഭിഭാഷകൻ മരിച്ചു

Young lawyer dies in Kannur after bike collides with an ambulance

 കണ്ണൂർ:ബൈക്ക് ആംബുലൻസുമായി കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ആലക്കോട് അരങ്ങം സ്വദേശി ചെരുവിൽ അഡ്വ. ജോബിൻ ജോൺ (24) ആണ് മരിച്ചത്. ഇന്നലെ രാത്രി കണ്ണൂർ പള്ളിക്കുന്നിലായിരുന്നു അപകടം.

ഗുരുതരമായി പരിക്കേറ്റ ജോബിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് പുലർച്ചെയോടെ മരണം സംഭവിക്കുകയായിരുന്നു.അരങ്ങത്തെ ചെരുവിൽ ഉലഹന്നാൻ–വിൻസി ദമ്പതികളുടെ ഏക മകനാണ്. സംസ്കാരം ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് ആലക്കോട് സെന്റ് മേരീസ് ഫൊറോന പള്ളിയിൽ നടക്കും.

Tags