കണ്ണൂരിൽ ജോലിക്കിടെ വീടിൻ്റെ ഒന്നാം നിലയിൽ നിന്നും വീണു പരുക്കേറ്റ പെയിൻ്റിങ് തൊഴിലാളി ചികിത്സയ്ക്കിടെ മരിച്ചു.
Feb 3, 2026, 09:38 IST
തളിപ്പറമ്പ്: പെയിന്റിംഗ് ജോലിക്കിടെ വീടിൻ്റെ ഒന്നാംനിലയില്‍ നിന്ന് വീണു പരിക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരണമടഞ്ഞു.പടിയൂര്‍ വട്ടപ്പാറയിലെ കിഴക്കേവള്ളിക്കാട്ടില്‍ പുലിക്കാട്ടില്‍ആദ്യകാല വ്യാപാരി പരേതരായ മാത്യു-ഏലിയാമ്മ ദമ്പതികളുടെ മകന്‍ കെ.എം.ജോസാ(62)ണ് മരിച്ചത്.
ജനുവരി 27 ന് രാവിലെ ഒൻപതു മണിക്ക് മുയ്യം ചെപ്പിനൂലിലെ രാജേഷിന്റെ വീട്ടില്‍ പെയിന്റിംഗ് ജോലിക്കിടെയാണ് ജോസ് താഴെ വീണത്.കണ്ണൂരിലെ ശ്രീചന്ദ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന ജോസ് ചൊവ്വാഴ്ച്ച രാവിലെ എട്ടിനാണ് മരണമടഞ്ഞത് .ഭാര്യ: താര.മക്കള്‍: അഖില്‍, അമൃത.മരുമക്കള്‍: റയന, ജിതിന്‍.സഹോദരങ്ങള്‍ ഡെയിസി, ഷര്‍ളി, സണ്ണി, ഷൈബി.ശവസംസ്‌ക്കാരം നാളെ ജനുവരി-മൂന്നിന് വൈകുന്നേരം നാല് മണിക്ക് മാങ്കുഴി സെന്റ് തോമസ് പള്ളിയില്‍ നടക്കും.
.jpg)


