കണ്ണൂരിൽ വനിതാ കമ്മീഷൻ അദാലത്തിൽ 13 പരാതികൾ തീർപ്പാക്കി

Kerala Women Commission
Kerala Women Commission

കണ്ണൂർ :വനിതാകമ്മീഷൻ അംഗം അഡ്വ. പി. കുഞ്ഞയിഷയുടെ നേതൃത്വത്തിൽ കണ്ണൂർ കലക്ടറേറ്റ് ഓഡിറ്റോറിയത്തിൽ നടന്ന അദാലത്തിൽ 13 പരാതികൾ തീർപ്പാക്കി. 74 പരാതികളാണ് പരിഗണിച്ചത്. ഇതിൽ ഏഴെണം പോലീസ് റിപ്പോർട് തേടി.

 ജില്ലാ ലീഗൽ സർവീസ് അതോറിറ്റിക്ക് നാലും  ജാഗ്രത സമിതിക്ക് അഞ്ചും പരാതികൾ അയച്ചു. 45 പരാതികൾ അടുത്ത സിറ്റിങ്ങിൽ പരിഗണിക്കുന്നതിനായി മാറ്റി. പുതിയതായി രണ്ടു പരാതികൾ ലഭിച്ചു. അഡ്വ. ചിത്തിര ശശിധരൻ, അഡ്വ. പ്രമീള, വനിതാ സെൽ ഉദ്യോഗസ്ഥ വ. ബിന്ദു, കൗൺസിലർ അശ്വതി രമേശൻ എന്നിവർ പങ്കെടുത്തു.

tRootC1469263">

Tags