കണ്ണൂർ കടമ്പൂരിൽ യുവതി വീടിനകത്ത് പൊള്ളലേറ്റു മരിച്ച നിലയിൽ
Mar 28, 2025, 13:54 IST


എടക്കാട്: കടമ്പൂരിൽ യുവതിയെ പൊള്ളലേറ്റു മരിച്ച നിലയിൽ കണ്ടെത്തി. കടമ്പൂർ കുന്നുമ്മൽ പീടികയിലെ കെ. കെ നിമ്യയാ (35) ണ് മരിച്ചത്. വെള്ളിയാഴ്ച്ച രാവിലെയാണ് നിമ്യയെ വീട്ടിനകത്ത് പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്.
ഷോക്കേറ്റാണ് ഇവർ മരിച്ചതെന്നാണ് പൊലിസിൻ്റെ നിഗമനം. അയൽവാസികളെത്തുമ്പോഴെക്കും മരണമടഞ്ഞിരുന്നു. എ ക്കാട് പൊലി സെത്തി ഇൻക്വസ്റ്റ് നടത്തി മൃതദ്ദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.