കണ്ണൂരില്‍ ഭാര്യയെ മര്‍ദ്ദിച്ച്‌ തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ച കേസ്‌; പ്രതിക്ക് ഒന്നരവര്‍ഷം തടവ്

D

സ്വന്തംവീട്ടില്‍ പോയി മക്കളോടൊപ്പം തിരിച്ചെത്തിയ ഭാര്യ സി.പി. റഹ്മത്തിനെ (41) പ്രതി ഇസ്തിരിപ്പെട്ടി കൊണ്ട് പൊള്ളലേല്‍പിക്കുകയായിരുന്നു. 

തലശ്ശേരി: ഭാര്യയെ മര്‍ദ്ദിച്ച്‌ തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് ഒന്നരവര്‍ഷം തടവും 5000 രൂപ പിഴയും.കണ്ണൂർ പുഴാതി ശാദുലിപള്ളി സ്വദേശി എന്‍.കെ. ഹൗസില്‍ എം.കെ. താഹയെയാണ് (50) തലശ്ശേരി അഡീഷനല്‍ ജില്ല സെഷന്‍സ് കോടതി (ഒന്ന്) ജഡ്ജി ഫിലിപ്പ് തോമസ് ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ഒരു മാസം അധിക തടവ് അനുഭവിക്കണം. 2017 ഫെബ്രുവരി 16ന് ഉച്ചക്ക് 12ന് പുഴാതി ശാദുലി പള്ളിയിലുള്ള പ്രതിയുടെ വീട്ടിലായിരുന്നു സംഭവം.

സ്വന്തംവീട്ടില്‍ പോയി മക്കളോടൊപ്പം തിരിച്ചെത്തിയ ഭാര്യ സി.പി. റഹ്മത്തിനെ (41) പ്രതി ഇസ്തിരിപ്പെട്ടി കൊണ്ട് പൊള്ളലേല്‍പിക്കുകയായിരുന്നു. തുടര്‍ന്ന് വീട്ടില്‍നിന്ന് ഇറങ്ങിപ്പോകാന്‍ ശ്രമിച്ച റഹ്മത്തിനെ മുടിക്ക് പിടിച്ചു തള്ളിയിട്ടശേഷം ദേഹത്ത് മണ്ണെണ്ണ ഒഴിച്ച്‌ തീപ്പെട്ടി ഉരച്ച്‌ കത്തിക്കാന്‍ ശ്രമിച്ചു എന്നാണ് പ്രോസിക്യൂഷന്‍ കേസ്.പ്രോസിക്യൂഷനുവേണ്ടി അഡീഷനല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഇ. ജയറാം ദാസ് ഹാജരായി.

Tags